മുഖ്യമന്ത്രിയെ സമൂഹ മാധ്യമത്തിലൂടെ ആക്ഷേപിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ - aralam farm officer suspended
ആറളം ഫാം ഉദ്യോഗസ്ഥന്‍ അഷ്‌റഫിനെയാണ് ഔദ്യോഗിക വാട്‌സ് അപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്‌തത്.
മുഖ്യമന്ത്രിയെ സമൂഹമാധ്യമത്തിലൂടെ ആക്ഷേപിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ ആക്ഷേപിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ആറളം ഫാം ഉദ്യോഗസ്ഥന്‍ അഷ്‌റഫിനെയാണ് എംഡി എസ്. ബിമൽഘോഷ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. അഷ്റഫ് എല്‍.ഡി.ക്ലർക്കാണ്.ആറളം ഫാമിന്‍റെ ഔദ്യോഗിക വാട്‌സ് അപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ഇട്ടെന്ന പരാതിയിലാണ് നടപടി.