കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ കൊവിഡ്‌ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു - latest kannur

106 പേര്‍ ആശുപത്രിയിലും 8468 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 842 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 651 എണ്ണം നെഗറ്റീവാണ്.

kl_knr_09_2_covid_updats_script_7203295  കണ്ണൂരില്‍ കൊവിഡ്‌ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു  latest covid 19  latest kannur  lock down
കണ്ണൂരില്‍ കൊവിഡ്‌ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു

By

Published : Apr 9, 2020, 6:17 PM IST

കണ്ണൂര്‍: ജില്ലയില്‍ കൊവിഡ്‌ സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 8574 ആയി കുറഞ്ഞു. ഇവരില്‍ 106 പേര്‍ ആശുപത്രിയിലും 8468 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 50 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ 8 പേരും ജില്ലാ ആശുപത്രിയില്‍ 11 പേരും കൊവിഡ് ട്രീറ്റ്മെന്‍റ്‌ സെന്‍ററില്‍ 37 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 842 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 716 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 651 എണ്ണം നെഗറ്റീവാണ്. 126 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ ജില്ലയില്‍ 60 പോസിറ്റീവ് കേസുകളുണ്ട്. ഇതിൽ ഒരാൾ പുതുച്ചേരിയിലെ മാഹി സ്വദേശിയാണ്.

ABOUT THE AUTHOR

...view details