കണ്ണൂർ: തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള ഉത്തര മലബാർ കർഷക പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക്. വിളകൾക്ക് സ്ഥിരവില ഉറപ്പാക്കുക, വന്യമൃഗ ശല്യം തടയുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ പതിനഞ്ചോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. തലശ്ശേരി അതിരൂപതക്ക് പുറമെ കണ്ണൂർ, കോട്ടയം, ബത്തേരി രൂപതകളും വിവിധ പ്രസ്ഥാനങ്ങളും ചേർന്ന് നടത്തിയ പ്രക്ഷോഭത്തിൽ നിരവധി സ്ത്രീകളും പങ്കെടുത്തു.
ഉത്തര മലബാർ കർഷക പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക് - thalassery
വിളകൾക്ക് വില സ്ഥിരത ഉറപ്പാക്കുക, വന്യമൃഗ ശല്യം തടയുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ട് വക്കുന്നത്.
ഉത്തര മലബാർ കർഷക പ്രക്ഷോഭം
ആദ്യഘട്ടത്തിൽ 250 കേന്ദ്രങ്ങളിൽ നടന്ന കണ്ണീർ ചങ്ങലയിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തു. കണ്ണൂർ, കാസർകോട് ജില്ലകളിൽ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചുള്ള തെരുവ് യോഗങ്ങൾ ആരംഭിച്ചു. യോഗങ്ങൾ ഈ മാസം 30 ന് മുമ്പ് പൂർത്തിയാക്കും. പതിനാറ് ഫെറോനകളിലെ 198 കേന്ദ്രങ്ങളിലായാണ് യോഗം ചേരുക. കാലാകാലങ്ങളായി കർഷകരുടെ പ്രശ്‌നങ്ങൾ ഉയർത്തി കാട്ടിയിട്ടും ശാശ്വത പരിഹാരം കാണാത്ത സാഹചര്യത്തിലാണ് തലശ്ശേരി അതിരൂപത പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്.
Last Updated : Oct 18, 2019, 7:18 AM IST