കണ്ണൂര്‍:നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച നാടുകാണിയിലെ ഗോഡൗൺ കണ്ണൂർ, കാസര്‍കോട് നോഡൽ ഓഫീസർ വി. രാഘവേന്ദ്ര സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ 12 മണിയോടെയാണ് നാടുകാണിയിൽ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയാണ് മുംബൈ, പുനൈ എന്നിവിടങ്ങളിൽ നിന്നും കണ്ണൂർ ജില്ലയിലേക്കുള്ള വോട്ടിങ് യന്ത്രങ്ങൾ നാടുകാണിയിൽ എത്തിച്ചത്. 4000 വിവി പാറ്റ് യന്ത്രങ്ങളുടെയും 3800 കൺട്രോൾ യൂണിറ്റ് യന്ത്രങ്ങളുടെയും പരിശോധന ഗോഡൗണില്‍ ആരംഭിച്ചു. ഏറ്റവും പുതിയ വിഭാഗത്തിൽ പെട്ട എം 3 മെഷീൻ ആണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച ഗോഡൗണ്‍ നോഡൽ ഓഫീസർ സന്ദര്‍ശിച്ചു - ഗോഡൗണ്‍ നോഡൽ ഓഫീസർ സന്ദര്‍ശിച്ചു
ചൊവ്വാഴ്ച രാവിലെ 12 മണിയോടെയാണ് നോഡൽ ഓഫീസർ വി. രാഘവേന്ദ്ര നാടുകാണിയിൽ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയാണ് മുംബൈ, പുനൈ എന്നിവിടങ്ങളിൽ നിന്നും കണ്ണൂർ ജില്ലയിലേക്കുള്ള വോട്ടിങ് യന്ത്രങ്ങൾ നാടുകാണിയിൽ എത്തിച്ചത്.
രണ്ട് ഘട്ടങ്ങളിലായാണ് പരിശോധന. ഒരാൾ ഒരു ദിവസം 50 മെഷീനുകളാണ് പരിശോധിക്കുക. ജനുവരി 29 ഓടെ പരിശോധന പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ഇതുവരെയായി 840 ഓളം യന്ത്രങ്ങളുടെ പരിശോധന പൂർത്തിയായി.ഗോഡൗണിലെ സിസിടിവി, സുരക്ഷ ക്രമീകരങ്ങൾ, മറ്റെല്ലാ കാര്യങ്ങളും പരിശോധിച്ച് എഞ്ചിനീയർമാർക്ക് ഇലക്ഷന്‍ കമ്മീഷന്‍റെ നിർദേശങ്ങളും നൽകിയാണ് രാഘവേന്ദ്ര മടങ്ങിയത്. ഡെപ്യൂട്ടി കലക്ടർ കെഎം അബ്ദുൽ നാസർ, കണ്ണൂരിന്‍റെ ചുമതലയുള്ള തഹസീൽദാർ കെ ബാലഗോപാലൻ എന്നിവർ കൂടെ ഉണ്ടായിരുന്നു.