കേരളം

kerala

ETV Bharat / state

മികവിന്‍റെ ചായക്കൂട്ടുകളൊരുക്കി നിവേദ്യ - വരകളിൽ മികവ് ചാലിച്ച് നിവേദ്യ സുരൻ

വരയുടെ വ്യത്യസ്‌ത തലങ്ങളിൽ കഴിവ് തെളിയിച്ച നിവേദ്യയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്

nivedya suran news  nivedya suran story  painter nivedya suran  വരകളിൽ മികവ് ചാലിച്ച് നിവേദ്യ സുരൻ  നിവേദ്യ സുരൻ ചിത്രങ്ങൾ
നിവേദ്യ

By

Published : Jan 29, 2020, 8:02 PM IST

Updated : Jan 29, 2020, 10:00 PM IST

കണ്ണൂർ:ചിത്രകലയുടെ ലോകത്ത് തന്‍റേതായ ഇടം സൃഷ്‌ടിക്കുകയാണ് നിവേദ്യ സുരൻ എന്ന കൊച്ചുമിടുക്കി. യാതൊരു ശിക്ഷണവുമില്ലാതെയാണ് തളിപ്പറമ്പ് അരിയിൽ സ്വദേശിയായ നിവേദ്യ ചിത്രകലയിൽ കഴിവുകൾ പ്രകടമാക്കിത്തുടങ്ങിയത്. പ്ലസ്‌ടു കഴിഞ്ഞ് മെഡിക്കൽ എൻട്രൻസ് കോച്ചിങ് ചെയ്തുകൊണ്ടിരിക്കുന്ന നിവേദ്യ എൽകെജി മുതൽ തന്നെ ചിത്രം വരച്ചു തുടങ്ങിയിരുന്നു. മാതാപിതാക്കളും ബന്ധുക്കളും എല്ലാം പ്രോത്സാഹിപ്പിച്ചതോടെ ചിത്രരചനയുടെ വ്യത്യസ്‌ത തലങ്ങളിലേക്ക് ഈ പ്രതിഭ കടന്നുചെന്നു.

മികവിന്‍റെ ചായക്കൂട്ടുകളൊരുക്കി നിവേദ്യ

പഠനശേഷം കിട്ടുന്ന ഒഴിവുസമയങ്ങളിൽ മാത്രമാണ് നിവേദ്യ ചിത്രരചനക്കായി നീക്കിവയ്ക്കുന്നത്. മ്യൂറൽ പെയിന്‍റിങ്ങിലൂടെ പുരാതന ഗ്രീക്ക്, ഹിന്ദു ദേവീ ദേവന്മാരുടെ ചിത്രങ്ങളാണ് നിവേദ്യ കൂടുതലും വരച്ചിട്ടുള്ളത്. ചാക്യാർകൂത്ത്, തെയ്യം, കഥകളി തുടങ്ങിയവയും നിവേദ്യയുടെ ചിത്രങ്ങൾക്ക് നിറപ്പകിട്ടേകി. കൂടുതലായും ലാൻഡ്‌സ്‌കേപ്പ് ചിത്രങ്ങളാണ് നിവേദ്യയുടെ കൈകളാൽ വിരിയുന്നത്. കടലാസുകളിലും പുസ്‌തകങ്ങളിലും പേന ഉപയോഗിച്ച് കോറിയിടുന്ന ചെറിയ ചില ചിത്രങ്ങൾ വലിയ കാൻവാസിലേക്ക് കൊണ്ടുവന്നത് പലർക്കും അത്ഭുതമാണ്. നിവേദ്യയുടെ ചിത്രങ്ങൾ വിലകൊടുത്തു വാങ്ങാൻ സോഷ്യൽ മീഡിയ വഴി നിരവധി ആളുകളാണ് എത്തുന്നത്. ചിത്രകലകളിലെ ഡൂഡിൽ ആർട്ട്, മൈക്രോ ആർട്ട്, ഷെൽ പെയിന്‍റിങ്, അബ്‌സ്‌ട്രാക്‌ട് പെയിന്‍റിങ്, പെൻ വർക്കുകൾ, മ്യൂറൽ പെയിന്‍റിങ്, ബ്രൈഡൽ മെഹന്ദി തുടങ്ങിയവയിലും നിവേദ്യ തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന കരയപ്പാത്ത് സുരേന്ദ്രന്‍റെയും ഇന്ദിരയുടെയും മകളാണ് നിവേദ്യ സുരൻ. തനിച്ച് സ്വായത്തമാക്കിയ ചിത്രകലയിൽ അത്ഭുതപ്പെടുത്തുന്ന മികവുമായാണ് നിവേദ്യ എന്ന കൊച്ചു കലാകാരി മുന്നോട്ടുപോവുന്നത്.

Last Updated : Jan 29, 2020, 10:00 PM IST

ABOUT THE AUTHOR

...view details