കണ്ണൂർ : കണ്ണൂരിൽ ഒൻപത് വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ വാഹിദയെ ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കണ്ണില്ലാത്ത ക്രൂരത ; കണ്ണൂരിൽ ഒൻപത് വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു - കണ്ണൂരിൽ ഒൻപത് വയസുകാരി കൊല്ലപ്പെട്ടു
കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂരിൽ ഒൻപത് വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു
കുട്ടിയുടെ അച്ഛനായ രാജേഷിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ വാഹിദയ്‌ക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്‌ച (ജൂലൈ നാല്) രാവിലെയായിരുന്നു കൊലപാതകം.
Also Read:ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അത് കൊവിഡ് മരണമാക്കാൻ ശ്രമം; ഭർത്താവ് പിടിയിൽ
അബോധാവസ്ഥയിൽ കണ്ട കുട്ടിയെ പിതാവാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണപ്പെട്ടിരുന്നെന്ന് ഡോക്‌ടർമാർ അറിയിച്ചു.