കണ്ണൂര്‍:നിയമസഭയില്‍ കയ്യാങ്കളി ഉണ്ടായത് അന്നത്തെ സവിശേഷ സാഹചര്യത്തിലെന്ന് സ്‌പീക്കർ എ.എൻ ഷംസീർ. സ്‌പീക്കർ ആയ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ എ.എൻ ഷംസീറിന് കണ്ണൂർ പ്രസ് ക്ലബ് നൽകിയ സ്വീകരണ പരിപാടിയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
'സഭയിലെ കയ്യാങ്കളി സവിശേഷ സാഹചര്യത്തില്‍'; സ്‌പീക്കർ എഎൻ ഷംസീർ - കണ്ണൂര്‍ ഏറ്റവും പുതിയ വാര്‍ത്ത
നിയമസഭയില്‍ കയ്യാങ്കളി ഉണ്ടായത് അന്നത്തെ സവിശേഷ സാഹചര്യത്തിലെന്ന് സ്‌പീക്കർ എഎൻ ഷംസീർ
കേരളത്തിലെ നിയമസഭ മാതൃക സഭയാണ്. കാലഹരണപ്പെട്ട നിയമങ്ങൾ പലതുമുണ്ട്. അവ മാറ്റേണ്ടി വരും. നിയമ നിർമാണത്തിനാണ് ഊന്നലെന്നും ഗ്രീൻ അസംബ്ലിയാക്കി മാറ്റണമെന്ന് ആലോചിക്കുന്നതായും ഷംസീർ പറഞ്ഞു.
വിദ്യാഭ്യാസമന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും ഉള്‍പ്പെടെയുള്ള പ്രതികള്‍ വിചാരണ നേരിടുന്ന പശ്ചാത്തലത്തിലാണ് സ്‌പീക്കറുടെ പരാമര്‍ശം. കയ്യാങ്കളി പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടാവാകാതിരിക്കുന്നതാണ് സഭയ്‌ക്ക് നല്ലത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗവർണർ ഭരണഘടന പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന് കരുതുന്നില്ലെന്നും സ്‌പീക്കർ കണ്ണൂരിൽ പറഞ്ഞു.