കണ്ണൂർ : മനുഷ്യൻ ചെയ്യേണ്ട കാര്യങ്ങൾ റോബോട്ട് ചെയ്യുന്നത് വിദേശ രാജ്യങ്ങളില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ കേരളത്തില്‍ കൊവിഡ് രോഗികളെ പരിചരിക്കാൻ റോബോട്ട് എത്തിയാല്‍ എന്താകും സ്ഥിതി. സംഗതി നമ്മൾ വിചാരിച്ച പോലെയല്ല, കണ്ണൂർ ജില്ലയിലെ തലശേരി ജനറല്‍ ആശുപത്രിയിലെ ജനറല്‍ വാർഡില്‍ കൊവിഡ് ചികിത്സയ്ക്ക് സഹായിയായി റോബോട്ടുണ്ട്. മരുന്ന്, ഭക്ഷണം, വെള്ളം എല്ലാം റോബോട്ട് തരും. രോഗികളുമായി ആരോഗ്യ പ്രവർത്തകർക്കുള്ള സമ്പർക്കം പരമാവധി കുറയ്ക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് റോബോട്ടിന്‍റെ സേവനം പരീക്ഷിക്കുന്നത്. ആദ്യ ഘട്ടം വിജയമാണ്. അകലെ നിന്ന് നിയന്ത്രിക്കാൻ കഴിയുന്നതും ട്രോളി സംവിധാനത്തിൽ പ്രവർത്തിക്കുന്നതുമായ റോബോട്ടാണിത്.
മരുന്ന് തരാൻ റോബോട്ട് വരും: കൊവിഡിനെ നേരിടാൻ കണ്ണൂർ മോഡല്‍ - robot
വെള്ളം, ഭക്ഷണം, മരുന്നുകൾ എന്നിവ ഉൾക്കൊള്ളിക്കാൻ റോബോട്ടിന്‍റെ മുൻവശത്തായി മൂന്ന് തട്ടുകൾ പിടിപ്പിച്ചിട്ടുണ്ട്. ഡോക്ടർ, നഴ്സ്, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് അവരവരുടെ മുറികളിൽ ഇരുന്നുകൊണ്ട് റിമോട്ട് കൺട്രോൾ മുഖേന ട്രോളി റോബോട്ടിനെ ഒരു കിലോമീറ്റർ ദൂരം വരെ നിയന്ത്രിക്കാം.
വെള്ളം, ഭക്ഷണം, മരുന്നുകൾ എന്നിവ ഉൾക്കൊള്ളിക്കാൻ റോബോട്ടിന്‍റെ മുൻവശത്തായി മൂന്ന് തട്ടുകൾ പിടിപ്പിച്ചിട്ടുണ്ട്. ഡോക്ടർ, നഴ്സ്, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് അവരവരുടെ മുറികളിൽ ഇരുന്നുകൊണ്ട് റിമോട്ട് കൺട്രോൾ മുഖേന ട്രോളി റോബോട്ടിനെ ഒരു കിലോമീറ്റർ ദൂരം വരെ നിയന്ത്രിക്കാം. കൂടാതെ ട്രോളിയിൽ ഘടിപ്പിച്ചിട്ടുള്ള ടാബിലൂടെ വീഡിയോ കോൾ സംവിധാനം വഴി രോഗികളെ മുഖാമുഖം കണ്ട് വിവരങ്ങൾ ചോദിച്ചറിയാം. കണ്ണൂർ ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ ഗവേഷണ വിഭാഗമാണ് മരുന്ന് തരുന്ന റോബോട്ട് നിർമ്മിച്ചത്. റോബോട്ടിക് സാങ്കേതിക വിദഗ്‌ധനും കോളജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് അസോസിയേറ്റ് പ്രൊഫസറുമായ സുനിൽ പോളിന്‍റെ നേതൃത്വത്തിലാണ് റോബോട്ട് പിറവിയെടുത്തത്. കണ്ണൂർ മെഡിക്കൽ കോളജിലെ കൊവിഡ് സെൻട്രൽ ഡോക്ടർ അജിത് കുമാറിന് റോബോട്ടിനെ കൈമാറി. ഇതിന്‍റെ ആദ്യ പതിപ്പാണ് തലശേരി ജനറൽ ആശുപത്രിയിൽ പരീക്ഷണാർഥം പ്രവർത്തിപ്പിച്ചത്. റോബോട്ടിന്‍റെ നിർമാണത്തിനും പ്രവർത്തനത്തിനും കൂടുതല്‍ അനുമതികൾ ആവശ്യമാണ്. അവയെല്ലാം ലഭിച്ചാല്‍ കൂടുതൽ മെച്ചപ്പെട്ട സജ്ജീകരണങ്ങളോടെ റോബോട്ടുകൾ നിർമിക്കാൻ തയ്യാറെടുക്കുകയാണ് ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ അധ്യാപകരും വിദ്യാർഥികളും. കൊവിഡ് കാലത്ത് ഓട്ടോമാറ്റിക് സാനിട്ടൈസർ ഡിസ്പെൻസറും ഏറെ പ്രാധാന്യമുള്ള മിനി പോർട്ടബിൾ വെന്‍റിലേറ്ററും വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് നിർമിച്ചു കഴിഞ്ഞു.
കൊവിഡ് കാലത്ത് വെല്ലുവിളികൾ നേരിട്ടാൻ വിമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് റോബോട്ടിനെ നിർമിച്ചത്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ അഡ്വ. എഎൻ ഷംസീർ എംഎൽഎ നേരിട്ട് ഇടപെട്ടാണ് തലശ്ശേരിയിൽ എത്തിച്ചത്. പൊലീസും ഫയർ ഫോഴ്‌സും യാത്രാ സൗകര്യമൊരുക്കി. അഡ്വ. എഎൻ ഷംസീർ എംഎൽഎയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കണ്ണൂർ എസ്‌പി യതീഷ് ചന്ദ്ര റോബോട്ടിന്‍റെ ട്രയല്‍ റൺ ഉദ്ഘാടനം ചെയ്തു.