കണ്ണൂർ: പാലത്തായി പീഡന കേസ് പുതിയ അന്വേഷണ സംഘം ഏറ്റെടുത്തു. കോടതി നിർദേശ പ്രകാരമാണ് പുതിയ അന്വേഷണസംഘം കേസ് ഏറ്റെടുക്കുന്നത്. നേരത്തെ കേസ് അന്വേഷിച്ച സംഘത്തിലുണ്ടായവരിൽ ആരും തന്നെ പുതിയ അന്വേഷണ സംഘത്തിലില്ല. പാലത്തായി പീഡന കേസിലെ പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജിയിലാണ് പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
പുതിയ അന്വേഷണ സംഘം പാലത്തായി കേസ് ഏറ്റെടുത്തു - investigation team took over palathayi rape case
പഴയ അന്വേഷണ സംഘത്തിലെ ആരും തന്നെ പുതിയ സംഘത്തിലില്ല.
പാലത്തായി പീഡനക്കേസ്; പുതിയ അന്വേഷണ സംഘം കേസ് ഏറ്റെടുത്തു
കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് എഡിജിപി ജയരാജന്‍റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. അന്വേഷണ സംഘം പാലത്തായി പെൺകുട്ടിയുടെ വീട് സന്ദർശിച്ച് കുട്ടിയുമായി സംസാരിച്ചു. വളരെ പെട്ടെന്ന് തന്നെ തുടരന്വേഷണം നടത്താനുള്ള ഒരുക്കങ്ങളുമാരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.