പോക്‌സോ കേസ്; നീലേശ്വരം സ്വദേശി അറസ്റ്റിൽ - പോക്‌സോ കേസ്
വിവാഹ വാഗ്‌ദാനം നൽകി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്
പോക്‌സോ
കണ്ണൂർ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച നീലേശ്വരം സ്വദേശിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. നീലേശ്വരം ബങ്കളത്തെ റമീസ് എന്ന യുവാവിനെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. നേരത്തെ നീലേശ്വരത്ത് താമസിച്ചിരുന്ന പെൺകുട്ടി ഇപ്പോൾ പരിയാരം സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത്.