കണ്ണൂര്‍:സില്‍വര്‍ലൈനിനെതിരായ യുഡിഎഫിന്‍റെ സമരം കാപട്യമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ. ഡൽഹിയിൽ യുഡിഎഫ് എംപി മാർക്കെതിരായ പൊലീസ് നടത്തിയ അതിക്രമം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിൽ എന്‍സിപി (നാഷണലിസ്‌റ്റ് കോണ്‍ഗ്രസ് പാര്‍ടി)-യുടെ ബ്ലോക്ക് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന്‍റെ വികസനത്തിന് അനിവാര്യമാണ്. അതിവേഗ റെയില്‍ പദ്ധതിയെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയവരാണ് യുഡിഎഫുകാര്‍. അതിനെ തള്ളിപ്പറയാൻ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി ഇന്നേ വരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.