കണ്ണൂര്‍: കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് വടക്കൻ ജില്ലകളില്‍ ഹർത്താലിന്‍റെ പ്രതീതി സൃഷ്ടിച്ചു. കട കമ്പോളങ്ങൾ പൂർണമായും അടഞ്ഞ് കിടക്കുകയാണ്. സ്വകാര്യ ബസ് സർവീസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം പൂർണമായും നിലച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിലറങ്ങി. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്ട്ടിതിട്ടില്ല.
ദേശീയ പണിമുടക്ക്, കണ്ണൂരില്‍ കടകമ്പോളങ്ങള്‍ തുറന്നില്ല - nationwide trade union strike news
സ്വകാര്യ ബസ് സർവീസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം പൂർണമായും നിലച്ചു
ദേശീയ പണിമുടക്ക്, കണ്ണൂരില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുന്നു
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി സർക്കാർ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. വീടുകളിൽ ആളുകളുള്ള സാഹചര്യത്തിൽ പരാമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള തിരക്കിലാണ് സ്ഥാനാർഥികൾ.