കണ്ണൂർ: നാമനിർദേശ പത്രിക അംഗീകരിക്കുന്ന കാര്യത്തിൽ വരണാധികാരിയായ സബ് കലക്‌ടർ അനു കുമാരി വിവേചനം കാണിച്ചതായി എൻ.ഡി.എ സ്ഥാനാർഥി എൻ. ഹരിദാസ്. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായുള്ള പത്രിക തള്ളിയതോടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
സബ് കലക്‌ടർ വിവേചനം കാണിച്ചതായി എൻ. ഹരിദാസ് - election 2021
വിവേചനാധികാരം ഉപയോഗിച്ച് പത്രിക സ്വീകരിക്കുന്നതിന് പകരം എതിരായ നിലപാടാണ് ഉണ്ടായതെന്ന് എൻ.ഹരിദാസ് പറഞ്ഞു.
സബ് കലക്‌ടർ വിവേചനം കാണിച്ചതായി എൻ. ഹരിദാസ്
ഒപ്പ് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ ഒരു പിഴവിൽ വിവേചനാധികാരം ഉപയോഗിച്ച് റിട്ടേണിംഗ് ഓഫീസർക്ക് പത്രിക സ്വീകരിക്കാമായിരുന്നുവെന്നും എന്നാൽ അവരുടെ ഭാഗത്ത് നിന്ന് എതിരായ നിലപാടാണ് ഉണ്ടായതെന്നും എൻ.ഹരിദാസ് വ്യക്തമാക്കി. അതേ സമയം ആരുടെ ഭാഗത്ത് നിന്നും എതിരഭിപ്രായം ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കി സുപ്രീം കോടതിയെ സമീപിക്കുമെന്നും ഹരിദാസ് പറഞ്ഞു.
Last Updated : Mar 20, 2021, 5:20 PM IST