കേരളം

kerala

ETV Bharat / state

'സിപിഎമ്മിന് ബന്ധമില്ല'; കൊലക്കേസ് പ്രതിയെ സംരക്ഷിച്ചത് ആർഎസ്എസ് അനുഭാവിയുടെ വീട്ടിലെന്ന് എംവി ജയരാജൻ - പ്രതിയെ സംരക്ഷിച്ചത് ആർഎസ്എസ്

ഹരിദാസ് കൊലക്കേസ് പ്രതിയെ സംരക്ഷിച്ചത് സിപിഎം അനുഭാവിയാണെന്ന പ്രചാരണങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തലാണ് എംവി ജയരാജന്‍റെ പ്രസ്‌താവന.

mv jayarajan on haridas murder case  haridas murder case updation  crime news kerala latest  ഹരിദാസ് കൊലക്കേസ്  സിപിഎമ്മിനെതിരെ വ്യാജ പ്രചണം  പ്രതിയെ സംരക്ഷിച്ചത് ആർഎസ്എസ്  എംവി ജയരാജൻ വാർത്ത സമ്മേളനം
എംവി ജയരാജൻ

By

Published : Apr 23, 2022, 4:47 PM IST

Updated : Apr 23, 2022, 5:42 PM IST

കണ്ണൂർ:ഹരിദാസ് കൊലക്കേസ് പ്രതികളെ സംരക്ഷിച്ചത് സിപിഎം അനുഭാവിയുടെ വീട്ടിലാണെന്ന പ്രചാരണം തള്ളി സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ. അമൃത വിദ്യാലയത്തിലെ ടീച്ചറായി ജോലിചെയ്യുന്ന സ്‌ത്രീയാണ് പ്രതിയെ സംരക്ഷിച്ചതിന് പിടിയിലായത്. ആർഎസ്എസ് ക്രിമിനലായ പ്രതിക്ക് ഭക്ഷണവും താമസവും ഉറപ്പാക്കിയതിലൂടെ നേതൃത്വപരമായ പങ്കുവഹിക്കുകയാണ് അവർ ചെയ്‌തതെന്നും ജയരാജൻ പറഞ്ഞു.

എംവി ജയരാജൻ മാധ്യമങ്ങളോട്

പിടിയിലായ സ്‌ത്രീയുടെ ഭർത്താവിന് ആർഎസ്എസ് ബന്ധമാണുള്ളത്. കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്കെതിരെ ആർഎസ്എസിനോടൊപ്പം സമരം ചെയ്‌തിട്ടുള്ള വ്യക്തിയാണ് ഇയാള്‍. സിപിഎമ്മിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രചാരണം വാസ്‌തവ വിരുദ്ധമാണെന്നും ജയരാജൻ പറഞ്ഞു.

പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച പി.എം രേഷ്‌മയെ രാവിലെയാണ് അറസ്റ്റ് ചെയ്‌തത്. പ്രതി താമസിച്ച വീടിനെ നേരെ ഇന്നലെ രാത്രി ബോംബേറ് ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിൽ നിന്നും 200 മീറ്റർ അകലെയാണ് സംഭവം. പിണറായി എസ്ഐയും സമീപത്ത് ആണ് താമസിക്കുന്നത്.

ഹരിദാസൻ കൊലക്കേസിന്‍റെ ആദ്യഘട്ടത്തിൽ നിജിലിനെ ചോദ്യം ചെയ്‌ത് പൊലീസ് വിട്ടയച്ചിരുന്നു. പിന്നീട് കൂടുതൽ അന്വേഷണത്തിലാണ് പങ്ക് വ്യക്തമായത്. നിജിൽ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തള്ളിയിരുന്നു. കേസിൽ രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

ALSO READ തല​ശ്ശേരി ഹരിദാസൻ വധം: പ്രതി ഒളിവിൽ കഴിഞ്ഞ വീടിന് നേരെ ബോംബേറ്

Last Updated : Apr 23, 2022, 5:42 PM IST

ABOUT THE AUTHOR

...view details