കണ്ണൂർ: തലശ്ശേരി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്- ബിജെപി സഖ്യമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ബിജെപി- കോൺഗ്രസ് കൂട്ടുകെട്ട് സംബന്ധിച്ച ആരോപണങ്ങൾ ശരിവെക്കും വിധത്തിലാണ് ബാര്‍ അസോസിയേഷൻ തെരഞ്ഞെടുപ്പിലെ സഖ്യം.
ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിലേത് കോൺഗ്രസ്- ബിജെപി സഖ്യമെന്ന് ജയരാജൻ - എം.വി ജയരാജൻ
കേരളത്തില്‍ വിവിധ തലങ്ങളിൽ കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് രൂപപ്പെടുകയാണെന്നും ജയരാജൻ
ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിലേത് കോൺഗ്രസ്- ബിജെപി സഖ്യം: ജയരാജൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ ഉണ്ടാവാൻ പോകുന്ന കൂട്ടുകെട്ടിന്‍റെ റിഹേഴ്‌സല്‍ ആണ് ഈ മാസം 27ന് നടക്കുന്ന ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ്. ചെയർമാൻ സ്ഥാനത്തേക്ക് ബിജെപിയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കോൺഗ്രസും ഒരുമിച്ച് നിന്ന് മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കേരളത്തിലെ വിവിധ തലങ്ങളിൽ ബിജെപി- കോൺഗ്രസ് കൂട്ടുകെട്ട് രൂപപ്പെടുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ സഹകരണം ഇപ്പോഴും തുടരുകയാണെന്നും ജയരാജൻ പറഞ്ഞു.