ആര്യാടൻ മുഹമ്മദ് മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവ് : എം.വി ഗോവിന്ദന്‍ - kerala latest news
ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഒരാഴ്‌ചയായി ചികിത്സയിലായിരുന്ന ആര്യാടൻ മുഹമ്മദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് അന്തരിച്ചത്
മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവാണ് ആര്യാടൻ മുഹമ്മദെന്ന് സി പി എം സംസ്ഥാന സെക്രട്ടറി
കണ്ണൂർ : മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന് അനുശോചനമർപ്പിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവാണ് ആര്യാടൻ മുഹമ്മദെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഭരണഘടനാതത്വങ്ങളെ കുറിച്ചുൾപ്പടെ നല്ല ധാരണയുണ്ടായിരുന്ന പാർലമെൻ്റേറിയനായിരുന്നു ആര്യാടനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.