കണ്ണൂർ : വര്‍ഗീയ ശക്തികളെ നിരോധിക്കുകയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍ എസ് എസിനെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാജ്യത്ത് ഏതെങ്കിലും സംഘടനയെ നിരോധിച്ചത് കൊണ്ട് വര്‍ഗീയത അവസാനിക്കില്ല. ഇത്തരത്തില്‍ നിരോധിച്ചിട്ടുള്ള പാര്‍ട്ടികള്‍ പിന്നീട് മറ്റ് പേരുകളില്‍ രൂപമെടുത്തിട്ടുണ്ടെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു
'അങ്ങനെയെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെ'; വര്‍ഗീയശക്തികള്‍ ഏറ്റുമുട്ടി ശക്തിപ്പെടുകയാണെന്ന് എം വി ഗോവിന്ദന്‍ - latest news in kerala
രാജ്യത്ത് ഏതെങ്കിലും സംഘടനയെ നിരോധിച്ചത് കൊണ്ട് വര്‍ഗീയത അവസാനിക്കില്ലെന്ന് എം വി ഗോവിന്ദന്‍
കണ്ണൂരില്‍ എം.വി ഗോവിന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നു
ഹര്‍ത്താല്‍ നിര്‍ത്തലാക്കണമെന്ന നിലപാട് സിപിഎമ്മിനില്ല. വര്‍ഗീയ ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ ഇരുകൂട്ടരും പരസ്‌പരം ശക്തിപ്പെടുകയാണുണ്ടാവുക. അതാണിപ്പോള്‍ രാജ്യത്ത് നടക്കുന്നതെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.