കേരളം

kerala

ETV Bharat / state

മുഴപ്പിലങ്ങാട് മാഹി ബൈപാസ് നിര്‍മ്മാണം പുരോഗമിക്കുന്നു - കണ്ണൂര്‍

ഏഴ് പുഴകള്‍ക്ക് മുകളിലൂടെ നിര്‍മ്മിക്കുന്ന ബൈപാസ് 2020 ല്‍ സഞ്ചാരയോഗ്യമാകും.

മുഴപ്പിലങ്ങാട്-മാഹി ബൈപാസ് നിര്‍മ്മാണം പുരോഗമിക്കുന്നു

By

Published : May 1, 2019, 2:33 PM IST

Updated : May 1, 2019, 3:40 PM IST

കണ്ണൂര്‍: മുഴപ്പിലങ്ങാട്-മാഹി ബൈപാസ് നിര്‍മ്മാണം പുരോഗമിക്കുന്നു. കാലവര്‍ഷം മുന്നില്‍ കണ്ട് നിമ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. തലശേരി-മാഹി നഗരങ്ങളെ ഒഴിവാക്കി കടന്ന് പോകുന്ന പാത 2020 ല്‍ ഗതാഗതയോഗ്യമാകും.

മുഴപ്പിലങ്ങാട് മാഹി ബൈപാസ് നിര്‍മ്മാണം പുരോഗമിക്കുന്നു

ബൈപാസ് കടന്ന് പോകുന്ന ഭാഗങ്ങളില്‍ അരിക് ഭിത്തി കെട്ടി ചെമ്മണ്ണ് നിറക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18 കിലോമീറ്റര്‍ ദൂരമുള്ള ബൈപാസ് 45 മീറ്റര്‍ വീതിയുള്ള നാല് വരി പാതയാണ്. 883 കോടി രൂപ ചെലവിട്ടാണ് നിര്‍മ്മാണം. മേല്‍പാലങ്ങളുടെ നിര്‍മ്മാണവും അവസാനഘട്ടത്തിലാണ്. ബൈപാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ ഗതാഗതക്കുരുക്കില്‍പ്പെടാതെ 20 മിനിറ്റ് കൊണ്ട് മുഴപ്പിലങ്ങാട് നിന്ന് മാഹിയിലെ അഴിയൂര്‍ വരെ എത്താനാകും. പെരുമ്പാവൂരിലെ ഇകെകെ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിര്‍മ്മാണ ചുമതല.

Last Updated : May 1, 2019, 3:40 PM IST

ABOUT THE AUTHOR

...view details