കണ്ണൂര്‍: ആന്തൂർ നഗരസഭയിലേക്ക് മുസ്ലിം യൂത്ത് ലീഗ് നടത്തിയ ലോങ്ങ് മാർച്ച് പൊലീസ് ലാത്തിച്ചാര്‍ജ്. മാര്‍ച്ചിന് ശേഷം ധര്‍മശാലയില്‍ തടിച്ചു കൂടി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. രോഷാകുലരായ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. സംഘർഷത്തിൽ 15 യൂത്ത് ലീഗ് പ്രവർത്തകർക്കും ആറ് പൊലീസുകാർക്കും പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആന്തൂര്‍ നഗരസഭയിലേക്ക് മുസ്ലിം യൂത്ത് ലീഗിന്‍റെ ലോങ്ങ് മാര്‍ച്ചില്‍ കല്ലേറ്, ലാത്തിച്ചാര്‍ജ്
സംഘർഷത്തിൽ 15 യൂത്ത് ലീഗ് പ്രവർത്തകർക്കും ആറ് പൊലീസുകാർക്കും പരിക്കേറ്റു.
മുസ്ലിം യൂത്ത് ലീഗ്
ലാത്തിച്ചാർജിൽ സാരമായി പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ കെ അജ്മലിനെ തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പാറക്കൽ അബ്‌ദുല്ല എംഎൽഎ ഉദ്ഘാടനം ചെയ്‌ത ശേഷമാണ് മാർച്ച് സംഘർഷഭരിതമായത്.