കണ്ണൂർ: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ മന്ത്രി ഇ.പി. ജയരാജന്‍റെ വാഹനം സമരക്കാര്‍ തടഞ്ഞു. കൊവിഡ് അവലോകന യോഗത്തിനെത്തിയ മന്ത്രിയെ കലക്‌ട്രേറ്റിന് മുന്നിലുള്ള റോഡിലാണ് സമരക്കാര്‍ തടഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് ഓഫീസിൽ നിന്നാരംഭിച്ച മാർച്ച് കലക്ട്രേറ്റ് പടിക്കൽ വെച്ച് പൊലീസ് തടഞ്ഞു. ബലം പ്രയോഗിച്ചാണ് പൊലീസ് സമരക്കാരെ മാറ്റിയത്.
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി ഇ.പി. ജയരാജന്‍റെ വാഹനം തടഞ്ഞു - കൊവിഡ് 19
കൊവിഡ് അവലോകന യോഗത്തിനെത്തിയ മന്ത്രിയെ കലക്‌ട്രേറ്റിന് മുന്നിലുള്ള റോഡിലാണ് സമരക്കാര്‍ തടഞ്ഞത്.
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി ഇ.പി. ജയരാജന്‍റെ വാഹനം തടഞ്ഞു
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണ് പ്രതിഷേധം നടത്തിയത്. മന്ത്രിയുടെ വാഹനം തടഞ്ഞവര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. പ്രതിഷേധ പ്രകടനം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. കെ. സുബൈർ ഉദ്ഘാടനം ചെയ്തു.
Last Updated : Jul 10, 2020, 3:47 PM IST