കണ്ണൂർ:Waqaf Board Controversy വഖഫ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുന്നേ ഓർഡിനൻസായി ഇറക്കാൻ എന്ത് അടിയന്തിര സാഹചര്യമാണ് വഖഫ് നിയമനത്തിൽ ഉണ്ടായിരുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ്. വഖഫ് ബോർഡ് നിയമനം സംബന്ധിച്ച് നാളിതുവരെ എന്തെങ്കിലും ആക്ഷേപമുണ്ടായിരുന്നോ. പിന്നെ എന്തടിസ്ഥനത്തിലാണ് നിയമനം പിഎസ്‌സിക്ക് വിട്ടത്.
Waqaf Board Controversy: ദേവസ്വം നിയമനം റിക്രൂട്ട്മെൻ്റ് ബോർഡിനും വഖഫ് നിയമനം പി.എസ്.സിക്കും; ദുരൂഹതയെന്ന് കെപിഎ മജീദ് - മുസ്‌ലിം ലീഗ് പ്രതിഷേധത്തിന്
Waqaf Board Controversy: KPA Majeed: ദേവസ്വം ബോർഡ് നിയമനം റിക്രൂട്ട്മെൻ്റ് ബോർഡിനും വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കും വിട്ടതിൻ്റെ ന്യായീകരണമെന്താണെന്നും അതിലെ ലോജിക് എന്താണെന്നും സർക്കാർ വ്യക്തമാക്കണമെന്ന് കെ.പി.എ മജീദ്.
KPA Majeed: സർക്കാർ തീരുമാനത്തിൽ ദുരൂഹതയുണ്ട്. ദേവസ്വം ബോർഡ് നിയമനം റിക്രൂട്ട്മെൻ്റ് ബോർഡിനും വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കും വിട്ടതിൻ്റെ ന്യായീകരണമെന്താണെന്നും അതിലെ ലോജിക് എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കെ.പി.എ മജീദ് കണ്ണൂരിൽ ആവശ്യപ്പെട്ടു. വഖഫ് ബോർഡിലേക്കുള്ള നിയമനം പിഎസ്‌സിക്ക് വിട്ട സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്‌ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ:Kadakkavoor Pocso Case: അമ്മ മകനെ പീഡിപ്പിച്ചെന്ന വ്യാജ പരാതി; കേസ് അവസാനിപ്പിച്ച് കോടതി