കണ്ണൂർ: കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവർത്തകൻ്റെ കൊലപാതകത്തിൽ വിപുലമായ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തലശേരി ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. കണ്ണവം, തലശേരി, കൂത്തുപറമ്പ്, പാനൂർ സ്റ്റേഷനുകളിലെ സി.ഐമാരും എസ്.ഐമാരും സംഘത്തിലുണ്ട്. മരിച്ച സലാഹുദ്ദീൻ, എ.ബി.വി.പി പ്രവർത്തകൻ ശ്യാമപ്രസാദ് കൊലക്കേസിലെ ഏഴാം പ്രതിയാണ്. ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ വെച്ചാണ് ഇയാൾ വെട്ടേറ്റ് മരിച്ചത്.
എസ്.ഡി.പി.ഐ പ്രവർത്തകൻ്റെ കൊലപാതകം; പ്രത്യേക സംഘം അന്വേഷിക്കും - കൊലപാതകം
തലശേരി ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. കണ്ണവം, തലശേരി, കൂത്തുപറമ്പ്, പാനൂർ സ്റ്റേഷനുകളിലെ സി.ഐമാരും എസ്.ഐമാരും സംഘത്തിലുണ്ട്.
എസ്.ഡി.പി.ഐ പ്രവർത്തകൻ്റെ കൊലപാതകം; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
കുടുംബാംഗങ്ങളുമായി കാറിൽ പോകുമ്പോൾ ബൈക്കിലെത്തിയ രണ്ടംഗ സംഘം കാർ ഇടിച്ച് നിർത്തിയാണ് ഇയാളെ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.