കണ്ണൂർ: ഇളവയൂർ വാരത്ത് ഒറ്റക്ക് താമസിക്കുകയായിരുന്ന പി.കെ ആയിഷ എന്ന സ്‌ത്രീയെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയെ അസമിൽ നിന്ന് പിടികൂടി. ഗോറിമാറ ബംഗാളിപ്പാറ വില്ലേജിലെ നസറുൽ ഇസ്ലാമിനെയാണ് ബംഗ്ലാദേശ് അതിർത്തിയിൽ ഒളിവിൽ കഴിയവെ കണ്ണൂർ പൊലീസ് പിടികൂടിയത്. നസറുൽ ഇസ്ലാമിനെ പൊലീസ് സംഘം കണ്ണൂരിലെത്തിച്ചു.
കേസിലെ ഒന്നാം പ്രതി മഹിബുൾ ഇസ്ലാം നേരത്തെ പിടിയിലായിരുന്നു. മഹിബുളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സിആർപിഎഫ് സംഘത്തിന്‍റെ സഹായത്തോടെയാണ് കണ്ണൂർ പൊലീസ് പ്രതിയെ പിടികൂടിയത്.