കേരളം

kerala

ETV Bharat / state

മുട്ടയ്‌ക്കും ഇറച്ചിക്കും 'ഗ്രാമശ്രീ': ഹിറ്റായി മുണ്ടയാട് കോഴി വളർത്തൽ കേന്ദ്രം

മൂന്ന് വിദേശ ജനുസുകളുടെയും കേരളത്തിന്‍റെ നാടൻ നേക്കഡ് നെക്ക് കോഴികളുടെയും സങ്കരമാണ് ഗ്രാമശ്രീ കോഴികൾ. മണ്ണുത്തിയിലെ കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സാണ് ഇവ വികസിപ്പിച്ചെടുത്തത്.

Mundayad Poultry Center  ഗ്രാമശ്രീ കോഴി  കോഴി ഫാം  മുണ്ടയാട് കോഴി വളർത്തൽ കേന്ദ്രം  Gramasree chickens  നാടൻ നേക്കഡ് നെക്ക് കോഴി  കോഴി  ഗ്രാമശ്രീയാണ് താരം  chicken
മുണ്ടയാട് കോഴി വളർത്തൽ കേന്ദ്രം

By

Published : May 16, 2023, 4:17 PM IST

Updated : May 16, 2023, 5:01 PM IST

ഡോ. ഗിരീഷ് കുമാര്‍ സംസാരിക്കുന്നു

കണ്ണൂർ:ഭക്ഷ്യോല്‍പ്പാദന രംഗത്ത് കേരളം സ്വയംപര്യാപ്‌തത ലക്ഷ്യമിടുമ്പോൾ കണ്ണൂരിലെ മുണ്ടയാട് കോഴി വളർത്തൽ കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാമ ശ്രീ കോഴികൾക്ക് വൻ ഡിമാൻഡ്. കണ്ണൂർ- കാസർകോട് ജില്ലകളിലെ ഏക കോഴി വളർത്തൽ കേന്ദ്രം എന്ന നിലയില്‍ അരലക്ഷം കോഴിക്കുഞ്ഞുങ്ങളെയാണ് മുണ്ടയാട് കോഴിഫാമിൽ ഒരു മാസം വിരിയിക്കുന്നത്. ആഴ്ചയിൽ 13000 കോഴിക്കുഞ്ഞുങ്ങളെ എഗ്ഗർ നഴ്സറികൾ വഴി വിതരണം ചെയ്യുന്നുണ്ട്. ഒരു വർഷം 180 മുട്ടകൾ ലഭിക്കുന്ന കോഴികളുടെ ഇറച്ചിക്കും ആവശ്യക്കാരേറെയുണ്ട്.

ഗ്രാമശ്രീ കോഴികൾ:നമ്മുടെ നാട്ടിൽ എല്ലായിടത്തും കാണപ്പെടുന്ന, ബഹുവർണ നിറത്തിലുള്ള തൂവലുകളോട് കൂടിയ ഇനമാണ് ഗ്രാമശ്രീ കോഴികൾ. മണ്ണുത്തിയിലെ കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് വികസിപ്പിച്ചെടുത്തതാണ് ഗ്രാമശ്രീ കോഴികൾ. ഇവ കൂട്ടിലോ പുറത്തോ വളര്‍ത്താവുന്ന ഇനമാണ്. ഇവയുടെ മുട്ടയ്ക്ക് തവിട്ടുനിറവും 50 ഗ്രാം ഭാരവും താരതമ്യേന ഉറപ്പുള്ള പുറം തോടുമുണ്ട്. മറ്റിനങ്ങളെ അപേക്ഷിച്ച് ഇതിന് കുറഞ്ഞ ശ്രദ്ധ മതിയെന്നത് സൗകര്യ പ്രദമാകുന്നു. മുട്ടയ്ക്കും ഇറച്ചിക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഇനമാണിത്.

മുണ്ടയാട് കോഴി വളർത്തൽ കേന്ദ്രം

മൂന്ന് വിദേശ ജനുസുകളുടെയും, കേരളത്തിന്‍റെ നാടൻ നേക്കഡ് നെക്ക് കോഴികളുടേയും സങ്കരമാണ് ഗ്രാമശ്രീ. നാടൻ കോഴികളുടെ ബഹുവർണ നിറത്തിലുള്ള തൂവലുകളും, പൊരുതുവാനുള്ള ശേഷിയും ഇവയെ ഇരപിടിയന്മാരിൽ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാൻ സഹായിക്കാറുണ്ട്. അതുകൊണ്ട് തന്നെ അടുക്കളമുറ്റത്ത് ഇവയെ ധൈര്യമായി അഴിച്ചുവിട്ട് വളർത്താം.

വിൽപന ഇങ്ങനെ

ആദ്യ നാലാഴ്‌ച സ്റ്റാർട്ടർ തീറ്റ കൊടുത്തു വളർത്തിയ ശേഷം വീട്ടിലെ ആഹാര സാധനനങ്ങൾ തീറ്റയായി നൽകിത്തുടങ്ങാം. വീട്ടിൽ ബാക്കി വരുന്ന ഭക്ഷണാവശിഷ്‌ടങ്ങൾ, പച്ചക്കറി അവശിഷ്‌ടങ്ങൾ എന്നിവയ്ക്കു പുറമെ തൊടിയിലെ കളകളും കീടങ്ങളുമൊക്കെ ഇവ ഭക്ഷണമാക്കും. നാലര- അഞ്ചു മാസത്തിനുള്ളിൽ മുട്ടയിട്ടു തുടങ്ങുന്ന ഇവയ്ക്ക് മുട്ടയിട്ടു തുടങ്ങുമ്പോൾ മുതൽ മുട്ടക്കോഴിത്തീറ്റ നൽകണം. വർഷത്തിൽ 180 മുട്ടകൾ വരെയാണ് ഇവയുടെ ശരാശരി ഉത്‌പാദനം

ALSO READ:നാടന്‍ കോഴി വളര്‍ത്തലില്‍ വിജയം കൊയ്‌ത് കൊച്ചു മിടുക്കി ; പരിചയപ്പെടാം ആറാം ക്ലാസുകാരി ഫാത്തിമയെ

സങ്കരയിനമായതിനാൽ അടയിരിക്കാനുള്ള ശേഷി ഇവയ്ക്കില്ല. മുട്ട വിരിയിക്കാൻ നാടൻ കോഴികളോ, ഇൻക്യൂബേറ്റർ സംവിധാനമോ ആവശ്യമാണ്. നാലു മാസം കൊണ്ട് ഒന്നര കിലോയ്ക്ക് മുകളിൽ ഭാരമെത്തുന്ന പൂവൻ കോഴികളെ ഇറച്ചിക്കായി വിൽക്കാം. നാടൻ രീതിയിൽ തീറ്റ തേടി തിന്നു വളരുന്നത് കൊണ്ടും, നാടന്‍റെ തൂവലുകളും രൂപസാദൃശ്യം കൊണ്ടും വിപണിയിൽ ഇവയ്ക്ക് ഉയർന്ന വില ലഭിക്കുന്നുണ്ട്.

തീറ്റ നൽകേണ്ടത് ഇങ്ങനെ
വില ഇങ്ങനെ

സർക്കാരിന്‍റെ കോഴിയും കൂടും പദ്ധതി പ്രകാരമാണ് ഗ്രാമശ്രീ കോഴികളുടെ വില്‍പന. ഭക്ഷ്യോല്‍പ്പാദന രംഗത്ത് സ്വയംപര്യാപ്‌തത എന്ന ലക്ഷ്യവുമായാണ് സംസ്ഥാനത്ത് കോഴിയും കൂടും പദ്ധതി പ്രഖ്യാപിച്ചത്.

ALSO READ:സൈക്കിളില്‍ ഒരുമിച്ച് കറക്കം, പതിനൊന്നുകാരന് കൂട്ട് പൂവന്‍ കോഴി; അപൂര്‍വ സൗഹൃദത്തിന്‍റെ കഥ

Last Updated : May 16, 2023, 5:01 PM IST

ABOUT THE AUTHOR

...view details