കണ്ണൂർ: തളിപ്പറമ്പ് മുള്ളൂൽ ശാസ്താം കോട്ട റോഡിൽ ജലനിധി പദ്ധതിയുടെ ഭാഗമായി എടുത്ത കുഴികൾ നാട്ടുകാർക്ക് ഭീക്ഷണിയാകുന്നു. വീടുകളിലേക്ക് പൈപ്പ് ഇടാനായാണ് റോഡിൽ പല ഭാഗങ്ങളും കുഴിച്ചു. എന്നാൽ ആഴ്ചയോളമായിട്ടും യാതൊരു പണിയും പൂർത്തിയാക്കാതതാണ് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്. ഇതുവരെ ആയിട്ടും കുഴി പൈപ്പ് ഇട്ട് മൂടാൻ വാട്ടർ അതോറിറ്റി അധികൃതർ തയ്യാറായിട്ടില്ല.
മുള്ളൂർ ശാസ്താം കോട്ട റോഡിലെ കുഴികൾ നാട്ടുകാർക്ക് ഭീക്ഷണിയാകുന്നു - തളിപ്പറമ്പ് മുള്ളൂൽ
ജലനിധി പദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് പൈപ്പ് ഇടാൻ കുഴിച്ച കുഴി ആഴ്ചയോളമായിട്ടും യാതൊരു പണിയും പൂർത്തിയാക്കാതെ pനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
മുള്ളൂർ ശാസ്താം കോട്ട റോഡിലെ കുഴികൾ നാട്ടുകാർക്ക് ഭീക്ഷണിയാകുന്നു
വയോധികരും കുട്ടികളടക്കമുള്ളവർക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ് കുഴി എടുത്തിട്ടുള്ളത്. സ്വന്തം വാഹനം പോലും വീട്ടിൽ നിന്നും പുറത്തിറക്കാൻ പലർക്കും പറ്റുന്നില്ല. അതുകൊണ്ട് തന്നെ വായോധികരെ ആശുപത്രിയിൽ എത്തിക്കാൻ പോലും സാഹചര്യം ഇല്ലാത്ത അവസ്ഥയാണെന്ന് ജനങ്ങൾ പറയുന്നു. എത്രയും പെട്ടെന്ന് റോഡിലെ കുഴി മൂടി ജനങ്ങൾക്ക് റോഡിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ച് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.