കണ്ണൂർ: കുറുക്ക് വഴിയിലൂടെ അധികാരത്തിൽ വരാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
കള്ളവോട്ടിനൊപ്പം തപാൽ വോട്ടിൻ്റെ പേരിലും തട്ടിപ്പിന് ശ്രമം നടക്കുന്നുണ്ട്. കള്ളവോട്ട് ആചാരമാക്കിയ പാർട്ടിയുമായാണ് ഞങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നിർഭയമായി വോട്ട് ചെയ്യാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും തപാൽ വോട്ട് കൊണ്ടുവരുന്ന ഉദ്യോഗസ്ഥർ തന്നെയാണ് പെൻഷൻ വിതരണവും ചെയ്യുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കള്ളവോട്ട് ആചാരമാക്കിയ പാർട്ടിയാണ് സിപിഎമ്മെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - നിയമസഭാ തെരഞ്ഞെടുപ്പ്
നിർഭയമായി വോട്ട് ചെയ്യാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും തപാൽ വോട്ട് കൊണ്ടുവരുന്ന ഉദ്യോഗസ്ഥർ തന്നെയാണ് പെൻഷൻ വിതരണവും ചെയ്യുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. പിണറായി വിജയൻ പിആർ ഏജൻസിയെ ഉപയോഗിച്ച് ക്യാപ്റ്റൻ കളിക്കുകയാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
കള്ളവോട്ട് ആചാരമാക്കിയ പാർട്ടിയാണ് സിപിഎമ്മെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
ഉമ്മൻ ചാണ്ടി സൗജന്യ റേഷൻ കൊടുക്കുന്നു എന്ന് മുമ്പ് പരാതിപ്പെട്ടയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപി ജയരാജനെ കറിവേപ്പില പോലെ പിണറായി വലിച്ചെറിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളെ ഭയന്ന് പ്രചാരണത്തിൽ നിന്ന് മാറി നിന്ന മുഖ്യമന്ത്രി ഇപ്പോൾ പിആർ ഏജൻസിയെ ഉപയോഗിച്ച് ക്യാപ്റ്റൻ കളിക്കുകയാണ്. പിണറായി വിജയൻ ജനങ്ങളുടെ ക്യാപ്റ്റൻ അല്ലെന്നും വാടക കൊലയാളികളുടെയും സഹസ്ര കോടിശ്വരൻമാരുടെയും ക്യാപ്റ്റനാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.