കണ്ണൂര്‍: പാനൂരിൽ നടന്നത് ആസൂത്രിതവും ഹീനവുമായ കൊലപാതകമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്.
പാനൂര്‍ കൊലപാതകത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കെന്ന് മുല്ലപ്പള്ളി - കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ
കൊല നടത്തിയത് സാമൂഹ്യ മാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചതിന് ശേഷമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.
പാനൂര്‍ കൊലപാതകത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കെന്ന് മുല്ലപ്പള്ളി
ഈ ദിവസം നിങ്ങൾ ഓർക്കുമെന്ന് പ്രാദേശിക നേതാക്കൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചാണ് കൊല നടത്തിയത്. എന്തിന് വേണ്ടി മകനെ കൊന്നെന്ന പിതാവിന്‍റെ ചോദ്യത്തിന് സിപിഎമ്മിന് ഉത്തരമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പാനൂരിൽ ബോംബ് നിർമ്മാണം വ്യാപകമാണെന്നും. ഇവിടെ നിന്നാണ് ആയുധം നിർമ്മിച്ച് മറ്റ് ജില്ലകളിലേക്ക് കടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Last Updated : Apr 7, 2021, 4:11 PM IST