കണ്ണൂർ: മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന ആക്‌ടിങ് സെക്രട്ടറി എ.വിജയരാഘവൻ. സർക്കാരുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടത്. മുല്ലപ്പെരിയാർ മരംമുറി ഉത്തരവിലും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഉത്തരവ് മരവിപ്പിച്ചിട്ടുണ്ടെന്നും എ.വിജയരാഘവൻ കണ്ണൂരിൽ പറഞ്ഞു.
നടൻ ജോജുവിന്‍റെ പ്രതിഷേധത്തിൽ സിപിഎമ്മിന് പങ്കില്ല. ജോജുവും കോൺഗ്രസുമായുള്ള ഒത്തുതീർപ്പു ശ്രമങ്ങളിലും സിപിഎം ഇടപെട്ടില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു.