കേരളം

kerala

ETV Bharat / state

കേരളത്തിലെ ക്വട്ടേഷൻ സംഘത്തിന് നേതൃത്വം നൽകുന്നത് സിപിഎം: എംടി രമേശ്‌ - എസ്‌ഡിപിഐ

പാർട്ടി പിന്തുണയിലാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിഞ്ഞവർ സ്വർണക്കടത്ത് കേസിൽ പങ്കാളികളായെന്ന് പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.

CPM  സിപിഎം  CPM leading the Quotations team  MT Ramesh  ബിജെപി  BJP  സംസ്ഥാന ജനറൽ സെക്രട്ടറി  state general secratary  എംടി രമേശ്‌  MT Ramesh  എസ്‌ഡിപിഐ  SDPI
കേരളത്തിലെ ക്വട്ടേഷൻ സംഘത്തിന് നേതൃത്വം നൽകുന്നത് സിപിഎം: എംടി രമേശ്‌

By

Published : Jun 25, 2021, 7:01 PM IST

Updated : Jun 25, 2021, 7:22 PM IST

കണ്ണൂർ:കേരളത്തിലെ ക്വട്ടേഷൻ സംഘത്തിന് നേതൃത്വം കൊടുക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്‌ ആരോപിച്ചു. സിപിഎം കൊടുക്കുന്ന പിന്തുണയുടെ ബലത്തിലാണ് ഇവർ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്. ഇത്തരം സംഘവുമായി സിപിഎമ്മിനുള്ള ബന്ധം പകൽ പോലെ വ്യക്തമാണ്. സിപിഎമ്മും എസ്‌ഡിപിഐയുമാണ് ഇത്തരക്കാരെ വളർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ക്വട്ടേഷൻ സംഘത്തിന് നേതൃത്വം നൽകുന്നത് സിപിഎം: എംടി രമേശ്‌

ടിപി ചന്ദ്രശേഖരന്‍റെ കേസിൽ ജയിലിൽ കഴിയുമ്പോഴാണ് ആ കേസിലെ പ്രതികൾ സ്വർണ കള്ളക്കടത്തിന് നേതൃത്വം നൽകിയത് എന്നത് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ തെളിയിച്ച കാര്യമാണ്. സിപിഎം വളർത്തിക്കൊണ്ട് വരുന്ന ക്വട്ടേഷൻ സംഘങ്ങളാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫിസ് ഉപജാപക സംഘങ്ങളുടെയും കള്ളകേസ് എടുക്കുന്നവരുടെയും കേന്ദ്രമായി മാറുകയാണെന്ന് ഇതിന് മുന്‍പും രമേശ് ആരോപിച്ചിരുന്നു.

Also Read:മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപക സംഘങ്ങളുടെ കേന്ദ്രമായി മാറുന്നുവെന്ന് എം.ടി. രമേശ്‌

Last Updated : Jun 25, 2021, 7:22 PM IST

ABOUT THE AUTHOR

...view details