കണ്ണൂർ:പരിയാരം ഗവ.മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് നടക്കുന്ന സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ നടപടി വൈകുന്നതിനെതിരെ എം.എസ്.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വിദ്യാർഥിനികൾക്ക് സുരക്ഷ ഒരുക്കേണ്ട മെഡിക്കൽ കോളജ് അധികൃതർ നഗ്നതാ പ്രദർശനം നടത്തിയ സമൂഹ്യവിരുദ്ധനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം.എസ്.എഫ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ഷജീർ ഇഖ്ബാൽ ആരോപിച്ചു.
പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതിന് ശേഷം വിദ്യാർഥികൾ എന്തും അനുഭവിച്ചോളൂ എന്ന സമീപനമാണ് അധികാരികൾ തുടരുന്നത്. കൊവിഡ് കാലത്തും അന്യായമായ ഫീസീടാക്കി വിദ്യാർഥികളെ ചൂഷണം ചെയ്യുകയാണ്. എന്നിട്ടും വിദ്യാർഥികളുടെ സുരക്ഷക്ക് വേണ്ട യാതൊരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഷജീർ പറഞ്ഞു.
ALSO READ:വനിത ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം; നടപടിയെടുക്കണമെന്ന് വിദ്യാർഥികൾ