കണ്ണൂർ: മുഖ്യമന്ത്രി പങ്കെടുക്കുന്ന സിഎം അറ്റ് കാമ്പസ് പരിപാടിയിലേക്ക് എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ് കാമ്പസിൽ ആണ് മുഖ്യമന്ത്രി വിദ്യാർത്ഥികളുമായി സംവദിച്ചത്. ബക്കളം പെട്രോൾ പമ്പിനു സമീപത്തുനിന്നും ആരംഭിച്ച മാർച്ച് പൊലീസ് ധർമ്മശാലയിൽ തടഞ്ഞു. പ്രവർത്തകർ പിന്നീട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അര മണിക്കൂറോളം നേരം റോഡിൽ പ്രതിഷേധിച്ച ശേഷമാണു പ്രവർത്തകർ പിരിഞ്ഞു പോയത്.
സിഎം അറ്റ് കാമ്പസ് പരിപാടിയിലേക്ക് എംഎസ്എഫ് മാർച്ച് - സിഎം അറ്റ് കാമ്പസ് പരിപാടി
ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട്, വിദ്യാർത്ഥികൾ തെരുവിലാണ് എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് എംഎസ്എഫ് മാർച്ച് നടത്തിയത്. ധർമ്മശാലയിൽ മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ പിന്നീട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സിഎം അറ്റ് കാമ്പസ് പരിപാടിയിലേക്ക് എംഎസ്എഫ് മാർച്ച്
ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട്, വിദ്യാർത്ഥികൾ തെരുവിലാണ് എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് എംഎസ്എഫ് മാർച്ച് നടത്തിയത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ജനറൽ സെക്രട്ടറി ലത്തിഫ് തുറയൂർ അധ്യക്ഷത വഹിച്ചു. നജാഫ് സി.കെ, കെ.എം ഷിബു, ഷജീർ ഇഖ്ബാൽ, നസീർ പുറത്തിൽ, ജാസിർ പെരുവണ തുടങ്ങിയവർ സംസാരിച്ചു.
Last Updated : Feb 13, 2021, 4:09 PM IST