കണ്ണൂര്‍:ഇന്ധന വില വര്‍ധനവിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന സംയുക്ത സമരസമിതിയുടെ മോട്ടോർ വാഹന പണിമുടക്ക് തളിപ്പറമ്പില്‍ പൂര്‍ണം. സ്വകാര്യ ബസുകളും കെഎസ്‌ആര്‍ടിസിയും സര്‍വീസ് നടത്തിയില്ല. ഓട്ടോ-ടാക്‌സി വാഹനങ്ങളും പണി മുടക്കില്‍ പൂര്‍ണമായും സഹകരിച്ചു.
തളിപ്പറമ്പില്‍ മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണം - kannur motor vehicle strike
തളിപ്പറമ്പ് ടൗണില്‍ മെഡിക്കല്‍ ഷോപ്പുകളും ചെറിയ കച്ചവട സ്ഥാപനങ്ങളുമൊഴിച്ച് മറ്റ് വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്.

തളിപ്പറമ്പില്‍ മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണം
കൂടുതല്‍ വായനയ്‌ക്ക്:ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
തളിപ്പറമ്പ് ടൗണില്‍ മെഡിക്കല്‍ ഷോപ്പുകളും ചെറിയ കച്ചവട സ്ഥാപനങ്ങളുമൊഴിച്ച് മറ്റ് വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂരില്‍ നിന്നും ഇതരസംസ്ഥാന തൊഴിലാളികളുമായി എത്തിയ ഓട്ടോ തളിപ്പറമ്പില്‍ സമരാനുകൂലികള്‍ തടഞ്ഞ് തൊഴിലാളികളെ ഇറക്കി വിട്ടു. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പണിമുടക്ക്.
Last Updated : Mar 2, 2021, 1:46 PM IST