കണ്ണൂർ:മട്ടന്നൂർ കാനാടിൽ അമ്മയേയും കുഞ്ഞിനേയും ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാനാട് നിമിഷ നിവാസിൽ നിഷാദിന്‍റെ ഭാര്യ കെ ജിജിന (24), മകൾ അൻവിക (4) എന്നിവരാണ് മരിച്ചത്.
അമ്മയും കുഞ്ഞും വീടിനുള്ളിൽ വെന്തുമരിച്ച നിലയിൽ - മട്ടന്നൂർ കാനാടിൽ അമ്മയും കുഞ്ഞും മരിച്ചു
മട്ടന്നൂർ കാനാട് നിമിഷ നിവാസിൽ നിഷാദിന്‍റെ ഭാര്യ കെ ജിജിന (24), മകൾ അൻവിക (4) എന്നിവരാണ് മരിച്ചത്
![അമ്മയും കുഞ്ഞും വീടിനുള്ളിൽ വെന്തുമരിച്ച നിലയിൽ mother and child found burnt to death അമ്മയേയും കുഞ്ഞിനേയും വെന്തു മരിച്ച നിലയിൽ കണ്ടെത്തി വീടിനുള്ളിൽ വെന്തു മരിച്ച നിലയിൽ കണ്ടെത്തി മട്ടന്നൂർ കാനാടിൽ അമ്മയും കുഞ്ഞും മരിച്ചു burnt to death inside house in Mattannoor](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11451070-thumbnail-3x2-sdg.jpg)
അമ്മയും നാലുവയസുള്ള കുഞ്ഞും വീടിനുള്ളിൽ വെന്തു മരിച്ച നിലയിൽ കണ്ടെത്തി
മുറിക്കുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് വീട്ടുകാർ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഇരുവരെയും വെന്തുമരിച്ച നിലയിൽ കണ്ടത്. ജിജിനയുടെ ഭർത്താവ് വിദേശത്താണ്.