കേരളം

kerala

ETV Bharat / state

കണ്ണൂരിൽ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി - Kannur in the containment zone

കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷനിലെയും അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്തുകളിലെയും വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും

More wards in Kannur in the containment zone  കണ്ണൂരിൽ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണില്‍  Kannur in the containment zone  കണ്ടെയിന്‍മെന്‍റ് സോൺ
കണ്ടെയിന്‍മെന്‍റ്

By

Published : Aug 11, 2020, 9:10 AM IST

കണ്ണൂർ: സമ്പര്‍ക്കം മൂലമുള്ള കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷനിലെയും അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്തുകളിലെയും കൂടുതല്‍ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 15-23 ഡിവിഷനുകളും അഞ്ചരക്കണ്ടി പഞ്ചായത്തിലെ 1, 2, 6-15, ചെമ്പിലോട് പഞ്ചായത്തിലെ 1-14, 18, 19, കോളയാട് 4, 9, 10, 13, കോട്ടയം മലബാര്‍ 4, 6, 9, 13, പെരളശ്ശേരി 6, മുണ്ടേരി 11, 12, പാട്യം 5, ചെങ്ങളായി 14, ചെറുതാഴം 12, ധര്‍മ്മടം 5, പെരളശ്ശേരി 5, മാലൂര്‍ 8, മുഴക്കുന്ന് 10, വേങ്ങാട് 1, ആന്തൂര്‍ 24, 28, പായം 14, കല്ല്യാശ്ശേരി 7, പാപ്പിനിശ്ശേരി 12 എന്നീ വാര്‍ഡുകളുമാണ് പൂര്‍ണമായി അടച്ചിടുക.

അതോടൊപ്പം പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കോളയാട് 12, മാങ്ങാട്ടിടം 5, ചെറുതാഴം 3, വേങ്ങാട് 17, ചൊക്ലി 17, ഇരിട്ടി 21 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളും കണ്ടെയിന്‍മെന്‍റ് സോണുകളാക്കും.

ABOUT THE AUTHOR

...view details