കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായുളള കോൾ റെക്കോഡുകളുടെ മറ്റൊരു ഭാഗം കൂടി പ്രസീത അഴീക്കോട് പുറത്ത് വിട്ടു. പണം നൽകുന്ന കാര്യം പി.കെ കൃഷ്ണദാസ് അറിയരുതെന്ന് കെ.സുരേന്ദ്രൻ പ്രസീതയോട് പറയുന്ന ഭാഗമാണ് പ്രസീത പുറത്ത് വിട്ടത്.
സി.കെ ജാനുവിന് സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയെന്ന ആരോപണത്തെ സമർഥിക്കാനാണ് ഫോൺ റെക്കോഡുകളുടെ മറ്റൊരു ഭാഗം കൂടി ജനാധിപത്യ രാഷ്ട്രീയ പാർട്ടി ട്രഷററായ പ്രസീത അഴീക്കോട് പുറത്ത് വിട്ടത്. പണം നൽകുന്നതിനു മുൻപ് ഇരുവരും തമ്മിൽ നടത്തി എന്ന് കരുതുന്ന സംഭാഷണമാണ് പുറത്ത് വന്നത്.
ശബ്‌ദരേഖ പുറത്ത് വിട്ട് പ്രസീത ''ഞാനിതെല്ലാം റെഡിയാക്കി എന്‍റെ ബാഗിൽ വച്ചിട്ടുണ്ട്...സികെ ജാനു പി.കെ കൃഷ്ണദാസിനോട് ഇതൊന്നും പറയില്ലല്ലോ എന്നും സുരേന്ദ്രൻ്റെതെന്നു കരുതുന്ന പുതിയ കോൾ റെക്കോഡിൽ വ്യക്തമാണ്. രാവിലെ ഒമ്പത് മണിയോടെ കാണാനെത്താമെന്നും തെരഞ്ഞെടുപ്പ് തിരക്കിലാണെന്നും സുരേന്ദ്രൻ പ്രസീതയോട് പറയുന്നുണ്ട്. പണം തരാമെന്ന് സുരേന്ദ്രൻ സമ്മതിക്കുന്ന ശബ്ദരേഖയും പ്രസീത നേരത്തെ പുറത്തുവിട്ടിരുന്നു.
പി.കെ കൃഷ്ണദാസ് പക്ഷവും സുരേന്ദ്രൻ പക്ഷവും തമ്മിൽ പാർട്ടിക്കുള്ളിൽ ശക്തമായ ശീത സമരം നടക്കുന്നു എന്ന കാര്യം പുറത്തെത്തിക്കാൻ കൂടിയാണ് പ്രസീതയുടെ നീക്കമെന്നാണ് സൂചന.
READ MORE:'പി ജയരാജനുമായി കൂടിക്കാഴ്ച'; സുരേന്ദ്രന്‍റെ ആരോപണം ഉണ്ടയില്ലാവെടിയെന്ന് പ്രസീത