കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ചു - Kannur

സമ്പര്‍ക്ക രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങല്‍ പൂര്‍ണമായി അടച്ചിടും

കണ്ണൂര്‍  സമ്പര്‍ക്ക രോഗികള്‍  കണ്ടെയിൻമെന്‍റ് സോണ്‍  Kannur  Containment Zone
കണ്ണൂരില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയിൻമെന്‍റ് സോണില്‍

By

Published : Aug 7, 2020, 11:25 AM IST

കണ്ണൂര്‍:സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ജില്ലാ പൊലിസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22-ാം ഡിവിഷൻ, പാനൂര്‍ 16, ചെറുതാഴം 11, കുന്നോത്തുപറമ്പ 18, രാമന്തളി 9, മാങ്ങാട്ടിടം 18, അയ്യന്‍കുന്ന് 12 എന്നീ വാര്‍ഡുകളെയാണ് കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തിയത്. ഇവിടെ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിനാല്‍ ഇവിടെ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്‍റ് സോണുകളാക്കുക. അതേസമയം സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍ കോര്‍പ്പറേഷന്‍ 55-ാം വാര്‍ഡ്, മാട്ടൂല്‍ 10, പാനൂര്‍ 11, പരിയാരം 5, പടിയൂര്‍ കല്ല്യാട് 11, പട്ടുവം 5 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

ABOUT THE AUTHOR

...view details