കണ്ണൂർ: ജില്ലയില്‍ പുതുതായി സ്ഥിരീകരിച്ച കൂടുതല്‍ തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പാപ്പിനിശ്ശേരി 3,4,13,14, ചിറക്കല്‍ 4,8,10,15,16, അഴീക്കോട് 7,9, വളപട്ടണം 13, ആലക്കോട് 12, ഇരിട്ടി 5,10,11,13, പായം 13, കോളയാട് 8, പാട്യം 4,6,14, ന്യൂ മാഹി 1,2,10,11,13, ശ്രീകണ്‌ഠാപുരം 14, ആന്തൂര്‍ 20, അഴീക്കോട് 1,14,15, ചിറക്കല്‍ 5,7, എരഞ്ഞോളി 8, ഏഴോം 2, കതിരൂര്‍ 8, കാങ്കോല്‍ ആലപ്പടമ്പ 12, കുറ്റിയാട്ടൂര്‍ 1, മാങ്ങാട്ടിടം 2, മയ്യില്‍ 18, പാപ്പിനിശ്ശേരി 6, പാട്യം 3, പയ്യന്നൂര്‍ 16, പിണറായി 8 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
കണ്ണൂരിൽ കൂടുതൽ പ്രദേശങ്ങൾ കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു - ജില്ലാ കലക്‌ടർ
കൊവിഡ് സ്ഥിരീകരിച്ച പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്.
![കണ്ണൂരിൽ കൂടുതൽ പ്രദേശങ്ങൾ കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു kannur containment zones kannur covid cases covid updates kannur containment zones More areas in Kannur have been declared as containment zones കണ്ണൂർ കൊവിഡ് കേസുകൾ കൊറോണ വൈറസ് കൺടെയ്‌മെന്‍റ് സോണുകൾ ജില്ലാ കലക്‌ടർ കൂടുതൽ പ്രദേശങ്ങൾ കൺടെയ്‌മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8472049-696-8472049-1597804411341.jpg)
കണ്ണൂരിൽ കൂടുതൽ പ്രദേശങ്ങൾ കൺടെയ്‌മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു
ഇതോടൊപ്പം തിരികെ ജില്ലയിലെത്തിയവരിൽ രോഗബാധ കണ്ടെത്തിയ എരുവേശ്ശി 1 , മൊകേരി 3 , പാനൂര്‍ 4, പിണറായി 18 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്‍റ് സോണുകളാക്കും.