കേരളം

kerala

ETV Bharat / state

നിർധന കുടുംബത്തിന് കാരുണ്യ സ്‌പർശവുമായി മൂത്തേടത്ത് എൻഎസ്എസ് വളണ്ടിയർമാർ - നിർധന കുടുംബത്തിന് കാരുണ്യ സ്‌പർശം

വീടിന്‍റെ ഓടു മാറ്റുന്നതിനിടയിൽ കാൽ വഴുതി 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ് രണ്ട് കാലുകളുടെയും എല്ലു പൊട്ടി കിടപ്പിലായ കുറ്റിക്കോലിലെ കരുണാകരനും ശാരീരിക അവശതകൾ നേരിടുന്ന ഭാര്യ പുതിയപുരയിൽ സജിതക്കുമാണ് മൂത്തേടത്ത് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ കൈത്താങ്ങായത്

Moothedath NSS volunteers  നിർധന കുടുംബത്തിന് കാരുണ്യ സ്‌പർശം  NSS volunteers helped family in Muthedath
നിർധന കുടുംബത്തിന് കാരുണ്യ സ്‌പർശവുമായി മൂത്തേടത്ത് എൻഎസ്എസ് വളണ്ടിയർമാർ

By

Published : Feb 10, 2021, 3:01 AM IST

കണ്ണൂർ: നിർധന കുടുംബത്തിന് കാരുണ്യ സ്‌പർശവുമായി മൂത്തേടത്ത് എൻഎസ്എസ് വളണ്ടിയർമാർ. കോഴി വളർത്തലിലൂടെ ഉപജീവനമാർഗം കണ്ടെത്താനാണ് ഇവർ സഹായമൊരുക്കിയത്. വീടിന്‍റെ ഓടു മാറ്റുന്നതിനിടയിൽ കാൽ വഴുതി 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ് രണ്ട് കാലുകളുടെയും എല്ലു പൊട്ടി കിടപ്പിലായ കുറ്റിക്കോലിലെ കരുണാകരനും ശാരീരിക അവശതകൾ നേരിടുന്ന ഭാര്യ പുതിയപുരയിൽ സജിതക്കുമാണ് മൂത്തേടത്ത് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ കൈത്താങ്ങായത്.

നിർധന കുടുംബത്തിന് കാരുണ്യ സ്‌പർശവുമായി മൂത്തേടത്ത് എൻഎസ്എസ് വളണ്ടിയർമാർ

മേൽക്കൂരയില്ലാത്ത പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിയ ഒറ്റമുറി വീട്ടിൽ അന്തിയുറങ്ങുന്ന ഈ ദമ്പതികൾക്ക് നാഷണൽ സർവീസ് സ്‌കീമിന്‍റെ ഉപജീവനം പദ്ധതിയിലൂടെ വളണ്ടിയർമാർ കോഴിക്കൂടും കോഴിക്കുഞ്ഞുങ്ങളെയും സമ്മാനിച്ചു. അതു വഴി ഉപജീവനമാർഗമൊരുക്കുകയാണ് ലക്ഷ്യമെന്ന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പിവി രസ്‌ന മോൾ പറഞ്ഞു.

പരിപാടിയുടെ ഉദ്ഘാടനം നഗരസഭ കൗൺസിലർ ഇ കുഞ്ഞിരാമൻ നിർവഹിച്ചു. മൂത്തേടത്ത് ഹയർസെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ പി.ഗീത , അധ്യാപികമാരായ കെ.പി.രജിത, കെ.സപ്‌ന, വളണ്ടിയർ ലീഡർ പി വി അമൽ രാജ് എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ വെച്ച് മൂത്തേടത്ത് എൻഎസ് എസ് യൂണിറ്റ് ദത്തെടുത്ത കുറ്റിക്കോലിലെ പത്ത് നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു.

ABOUT THE AUTHOR

...view details