കേരളം

kerala

ETV Bharat / state

കാലവര്‍ഷം കനിഞ്ഞില്ല; നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍ - കര്‍ഷകര്‍

മൂവായിരം ഹെക്ടറിലാണ് കര്‍ഷകര്‍ ഒന്നാംവിള നെല്‍കൃഷി ഇറക്കിയത്.

നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍

By

Published : Jul 2, 2019, 6:08 PM IST

കണ്ണൂര്‍: കാലവർഷം താളംതെറ്റിയതോടെ രൂക്ഷമായ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് നെൽകർഷകർ. കണ്ണൂർ ജില്ലയിലെ മിക്ക പാടശേഖരങ്ങളിലേയും ഒന്നാം വിള നെൽകൃഷി വെള്ളം കിട്ടാതെ നിറം മങ്ങി. തരിശായി കിടക്കുന്ന പാടങ്ങളിൽ നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ സർക്കാർ വൻ സബ്‌സിഡി പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് വയലുകളിലേക്ക് ഇറങ്ങിയത്. ജില്ലയിൽ മൂവായിരം ഹെക്ടറിലാണ് ഒന്നാംവിള നെൽകൃഷി ഇറക്കിയത്. ജൂൺ ആദ്യവാരത്തിൽ നാട്ടിപ്പണി തുടങ്ങി രണ്ടാഴ്ചകൊണ്ട് അവസാനിക്കാറാണ് പതിവ്. എന്നാൽ ജൂലൈ തുടങ്ങിയിട്ടും ഞാറ് വിതച്ചിടത്ത് തന്നെ വളരുന്നു. മഴ തിമിർത്ത് പെയ്യേണ്ട സമയത്ത് കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് വയലിൽ ഇറങ്ങേണ്ട അവസ്ഥയിലാണ് കർഷകർ.

കാലവര്‍ഷത്തില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല; നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഇനി ഞാറ് മാറ്റി നട്ട പാടങ്ങളിലെ അവസ്ഥ കാണുക. വെള്ളം വറ്റിയതോടെ കളകയറി. ഇത് പറിച്ച് കളയാൻ ദിവസങ്ങളോളം വയലിൽ ഇറങ്ങിയിട്ടും പ്രതീക്ഷയില്ല. കാരണം നെൽ കതിരിന്‍റെ പച്ചപ്പ് മാറി മഞ്ഞ നിറമായിരിക്കുന്നു. വേനൽ മഴ ചതിച്ചതിന് പിന്നാലെ കാലവർഷവും വൈകിയത് കർഷകർക്ക് വൻ തിരിച്ചടിയായി. തിരുവാതിര ഞാറ്റുവേലയിൽ എങ്കിലും മഴ തിമിർത്ത് പെയ്യുമെന്ന പ്രതീക്ഷയായിരുന്നു. അതും അസ്തമിച്ചു. ഈ ഒരനുഭവം ജീവിതത്തിൽ ആദ്യമായിട്ടാണെന്ന് കർഷകർ പറയുന്നു.

ABOUT THE AUTHOR

...view details