കണ്ണൂർ:വാനര ശല്യത്താൽ വലഞ്ഞിരിക്കുകയാണ് പയ്യന്നൂർ രാമന്തളിക്കാർ. കാർഷിക വിളകൾ നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്കകത്ത് കയറി ഭക്ഷണ സാധനങ്ങൾ എടുത്തു കൊണ്ടുപോകുകയും ചെയ്യുന്ന വാനര സംഘങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ കുടിയൊഴിഞ്ഞു പോകേണ്ടി വരുമെന്ന അവസ്ഥയിലാണ് പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾ. കുരങ്ങ് ശല്യം കാരണം പലരും കൃഷിയും ഉപേക്ഷിച്ചു.
വീട്ടുവളപ്പിൽ കൃഷി ചെയ്യുന്ന പച്ചക്കറികളും കുരങ്ങന്മാർ നശിപ്പിച്ച് കളയുന്നു. കൂട്ടത്തോടെയെത്തുന്ന കുരങ്ങൻമാർ ചെറിയ കുട്ടികൾക്കും ഭീഷണിയാണ്. ഏഴിമല നാവിക അക്കാദമി നിർമാണത്തോടെയാണ് കുരങ്ങുകൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയതെന്നാണ് നാട്ടുകാരുടെ ആരോപണം.