വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ച് പണം തട്ടിയ കേസില്‍ പിടിയിലായ മദ്രസ അധ്യാപകന് കൊവിഡ് - covid positive
കണ്ണൂർ ഉളിക്കലിലെ മദ്രസ അധ്യാപകനായ അബ്‌ദുൾ കരീമിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ കൊവിഡ് പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി.
വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ച് പണം തട്ടിയ കേസില്‍ പിടിയിലായ മദ്രസ അധ്യാപകന് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയ കേസില്‍ പിടിയിലായ മദ്രസ അധ്യാപകന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ഉളിക്കലിലെ മദ്രസ അധ്യാപകനായ അബ്‌ദുൾ കരീമിന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. ഇയാളെ കൊവിഡ് പരിശോധന കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഉളിക്കല്‍ പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാര്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചു.