കണ്ണൂര്‍: നിര്‍ധനരെ സഹായിക്കുന്നതിനായി ഹോട്ടലിലെ കൗണ്ടറില്‍ വെച്ച പണപ്പെട്ടി മോഷണം പോയി. തലശ്ശേരി പാരിസ് ഹോട്ടലില്‍ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. ആള്‍തിരക്കുള്ള സമയത്താണ് മോഷണം നടന്നത്.
ഹോട്ടലിലെ പണപ്പെട്ടി മോഷണം പോയി - പാരിസ് ഹോട്ടല്‍
ജീവകാരുണ്യ നിധിയിലേക്ക് പണം സ്വരൂപിക്കാനായാണ് പണപ്പെട്ടി ഹോട്ടലിലെ കൗണ്ടറില്‍ വെച്ചത്
theft
സിസിടിവി ദൃശ്യങ്ങളില്‍ നിന്നും രണ്ട് പേരാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. തലശ്ശേരി ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍റെ ജീവകാരുണ്യ നിധിയിലേക്ക് പണം സ്വരൂപിക്കാനായാണ് പണപ്പെട്ടി ഹോട്ടലിലെ കൗണ്ടറില്‍ വച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.