കണ്ണൂര്‍:പാനൂർ മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ററി സ്‌കൂളിൽ മോക് ഡ്രില്ല് സംഘടിപ്പിച്ചു. ദേശീയ ഫയർ ഇവാക്വേഷൻ ഡെ അറ്റ് സ്‌കൂള്‍ ദിനത്തിന്‍റെ ഭാഗമായാണ് സ്‌കൂളിൽ ഫയർ ഇവാക്വേഷൻ ഡ്രിൽ നടത്തിയത്. പാനൂർ അഗ്‌നിശമന സേനാ വിഭാഗത്തിന്‍റെയും സ്‌കൂൾ എൻ.എസ്.എസ് വളണ്ടിയർമാരുടേയും സഹകരണത്തോടെയാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്. ആയിരത്തിലധികം കുട്ടികള്‍ മോക് ഡ്രില്ലില്‍ പങ്കാളികളായി.
ബോധവല്‍ക്കരണവുമായി മൊകേരി രാജീവ് ഗാന്ധി സ്‌കൂളില്‍ മോക് ഡ്രില്‍
ദേശീയ ഫയർ ഇവാക്വേഷൻ ഡെ അറ്റ് സ്‌കൂള്‍ ദിനത്തിന്‍റെ ഭാഗമായാണ് സ്‌കൂളിൽ ഫയർ ഇവാക്വേഷൻ ഡ്രിൽ നടത്തിയത്. ആയിരത്തിലധികം കുട്ടികള്‍ മോക് ഡ്രില്ലില്‍ പങ്കാളികളായി.
മോക് ഡ്രില്ലില്‍ 15 സെക്കന്‍റ് ഫയർ അലാറം മുഴങ്ങിയപ്പോൾ വളണ്ടിയർമാർ ഉൾപ്പെട്ട ഇവാക്വേഷൻ ടീം ക്ലാസുകളിൽ നിന്ന് സുരക്ഷിതമായി കുട്ടികളെ പ്രത്യേകം മാർക്ക് ചെയ്‌ത അസംബ്ലി പോയന്‍റിൽ എത്തിച്ചു. അപ്പേഴേക്കും പാനൂരില്‍ നിന്നുള്ള അഗ്‌നിശമന സേനയും എത്തി. തുടര്‍ന്ന് വിദ്യാർഥികളുടെ എണ്ണം തിട്ടപ്പെടുത്തിയപ്പോൾ കുറവ് വന്ന കുട്ടിയുടെ കാര്യം വളണ്ടിയർമാർ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്‌തു . തുടർന്ന് അഗ്‌നിശമന സേന സംഘം ക്ലാസ് റൂമിൽ പ്രവേശിച്ച് വിദ്യാർഥിയെ ഫയർമാൻ ലിഫ്റ്റ് വഴി പുറത്തെത്തിച്ചു.
തീപിടിത്തം പോലുള്ള അടിയന്തര ഘട്ടങ്ങളിലെ പ്രഥമ ശുശ്രൂഷയും, സി.പി.ആര്‍ നല്‍കുന്നതിനെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കൂടാതെ അഗ്നിശമന വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും പ്രവർത്തന രീതിയും വിദ്യാർഥികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. സീനിയർ ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർ ഒ.കെ.രജീഷ്, ഫയർ ആന്‍റ് റസ്ക്യൂ ഓഫീസർമാരായ വി.കെആദർശ് , എം.വിപിൻ, എസ്.ഷൈജു, എം.കെ. ലിനീഷ് കുമാർ സ്‌കൂള്‍ പ്രിൻസിപ്പൾ എ.കെ പ്രേമദാസൻ, പ്രോഗ്രാം ഓഫീസർ സജീവ് ഒതയോത്ത്, കെ.ജ്യോതിഷ് കുമാർ, എ.രാഗേഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നൽകി.