കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും ഫോണുകൾ പിടികൂടി - മൊബൈല്‍ ഫോണുകൾ
ഇന്നലെ നടന്ന പരിശോധനയില്‍ 10 ഫോണുകള്‍ പിടിച്ചെടുത്തിരുന്നു
kannur
കണ്ണൂര്‍: സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈല്‍ ഫോണുകൾ കണ്ടെടുത്തു. ആറ് ഫോണുകളാണ് ജയില്‍ വളപ്പിൽ നിന്നും കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും ഫോണുകള്‍ പിടികൂടുന്നത്. ഇന്നലെ നടന്ന പരിശോധനയില്‍ 10 ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ പത്ത് ദിവസത്തിനകം സെൻട്രൽ ജയിലിൽ നിന്നും പിടികൂടുന്ന ഫോണുകളുടെ എണ്ണം 27 ആയി.