കേരളം

kerala

ETV Bharat / state

" സിപിഎമ്മിലെത്തിയാല്‍ കെ വി തോമസ് അനാഥനാകില്ല'': എംഎം മണി - cpim party congress

കെ വി തോമസ് സിപിഎം പാര്‍ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് പിന്നാലെയാണ് എംഎം മണിയുടെ പ്രതികരണം

mm mani  kv thomas  cpim party congress  സിപിഎം പാര്‍ടി കോണ്‍ഗ്രസ്
" സിപിഎമ്മിലെത്തിയാല്‍ കെ വി തോമസ് അനാഥനാകില്ല'' എംഎം മണി

By

Published : Apr 8, 2022, 12:52 PM IST

കണ്ണൂര്‍:കെ വി തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്‌ത് എംഎം മണി. ഇന്നത്തെ ദേശീയരാഷ്‌ട്രീയ സാഹചര്യത്തില്‍ വര്‍ഗീയതയ്‌ക്കെതിരെ ശക്‌തമായ നിലപാടെടുത്ത നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസില്‍ തന്നെ നിന്നാല്‍ കെ വി തോമസ് മുരടിക്കുമെന്നും ഉടുമ്പന്‍ചോല എംഎല്‍എ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് നേത്യത്വത്തിന്‍റെ വിലക്ക് ലംഘിച്ച് കെ വി തോമസ് കഴിഞ്ഞദിവസം സിപിഎം പാര്‍ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം എം മണിയുടെ പ്രതികരണം. സിപിഎമ്മിലേക്ക് എത്തിയാല്‍ അദ്ദേഹം അനാഥമാകില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.

കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന നേതാവ് സുരേഷ്‌കുമാമാറിനെ സസ്പെൻഡ് ചെയ്‌ത ചെയർമാന്‍റെ നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു. സുരേഷ് കുമാർ കഴിവുള്ളയാളാണ്. ചെയര്‍മാന്‍ അശോക് കുമാർ തൊഴിലാളി യൂണിയനുകളെ അടിച്ചമർത്താന്‍ ശ്രമിക്കുന്നതായും മുന്‍ വൈദ്യുതിവകുപ്പ് മന്ത്രി പറഞ്ഞു.

Also read: പാര്‍ട്ടി കോണ്‍ഗ്രസ്: കണ്ണൂരില്‍ പോകാനുറച്ച് കെ വി തോമസ്, നടപടിയെടുക്കാനായി കെ.പി.സി.സി

ABOUT THE AUTHOR

...view details