ഇടുക്കി:വീണ്ടും വിവാദ പരാമര്‍ശവുമായി സി.പി.എം എംഎല്‍എയും മുന്‍ വൈദ്യുതി മന്ത്രിയുമായ എം.എം മണി. കോണ്‍ഗ്രസുകാരെ വെറുതെ വിടരുത്. മുഖ്യമന്ത്രിയേയും തങ്ങളേയും ആക്രമിക്കാന്‍ വന്നാല്‍ വഴിയേ നടത്തില്ലെന്നാണ് എംഎം മണി പറഞ്ഞത്.
'മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നാല്‍ വഴി നടത്തില്ല'; വീണ്ടും വിവാദ പ്രസംഗവുമായി എം.എം മണി - ഇടുക്കി എംപി ഡീന്‍ കുര്യാക്കേസിനെതിരെ എംഎം മണി
ഇടുക്കിയിലെ ജനങ്ങള്‍ വിഡ്ഢിയായ എം.പിയെ ചുമക്കുകയാണ്. എം.പി കിഴങ്ങനാണെന്നും കോൺഗ്രസ് നേതാവും എംപിയുമായ ഡീന്‍ കുര്യാക്കോസിനെ പരാമർശിച്ചു കൊണ്ട് എംഎം മണി പറഞ്ഞു.
'മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നാല്‍ വഴി നടത്തില്ല'; കോണ്‍ഗ്രസിന് മുന്നറിയിപ്പ്, എം.എം മണിയുടെ പരാമര്‍ശം വിവാദത്തില്‍
ALSO READ|ഗംഗ നദിയിലെ വെള്ളം കുടിക്കുന്നവര്‍ വിഡ്ഢികള്‍ : എം.എം മണി
മെക്കിട്ട് കേറിയാല്‍ തങ്ങള്‍ അതിനെ നേരിടും. ഒടുവില്‍ ക്രമസമാധാനം, പൗരാവകാശം എന്നും പറഞ്ഞ് വരരുത്. സി.പി.എം ശാന്തന്‍പാറയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു എം.എം മണി. ഇടുക്കിയിലെ ജനങ്ങള്‍ വിഡ്ഢിയായ എം.പിയെ ചുമക്കുകയാണ്. എം.പി കിഴങ്ങനാണെന്നും കോൺഗ്രസ് നേതാവും എംപിയുമായ ഡീന്‍ കുര്യാക്കോസിനെ പരാമർശിച്ചു കൊണ്ട് എംഎം മണി പറഞ്ഞു.