കേരളം

kerala

ETV Bharat / state

കാണാതായ യുവാവ് പുഴയില്‍ വീണ് മരിച്ച നിലയില്‍ - മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്കയച്ചു

തിരൂർ സ്വദേശി സണ്ണി ചക്കാനിക്കലിന്‍റെ മൃതദേഹമാണ് പുഴയില്‍ നിന്ന് കണ്ടെത്തിയത്

ഭാര്യക്ക് ഗുരുതര പരിക്ക്
ഭാര്യക്ക് ഗുരുതര പരിക്ക്

By

Published : Jan 29, 2020, 3:02 PM IST

Updated : Jan 29, 2020, 3:20 PM IST

കണ്ണൂര്‍:തിരൂരില്‍ കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂർ സ്വദേശി സണ്ണി ചക്കാനിക്കലിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കണ്ണൂർ പടിയൂർ പഞ്ചായത്ത് അതിർത്തി പ്രദേശമായ തിരൂർ - ചമതച്ചാൽ റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപത്തുള്ള പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസമായി കാണാതായ സണ്ണിക്കായി തെരച്ചിൽ നടക്കുകയായിരുന്നു. റെഗുലേറ്ററിന്‍റെ ഷട്ടറുകള്‍ താഴ്‌ത്തി നടന്ന അറ്റകുറ്റപണിക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇരിക്കൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്കയച്ചു.

കാണാതായ യുവാവ് പുഴയില്‍ വീണ് മരിച്ച നിലയില്‍
Last Updated : Jan 29, 2020, 3:20 PM IST

ABOUT THE AUTHOR

...view details