കേരളം

kerala

ETV Bharat / state

ശ്രീകണ്ഠാപുരം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി - Sreekandapuram

നീന്തുന്നതിനിടെ അഡൂര്‍ക്കടവ് ഭാഗത്ത് സന്ദീപ് മുങ്ങിത്താഴുകയായിരുന്നു. ഇന്ന് രാവിലെ വീണ്ടും നടത്തിയ തെരച്ചിലിലാണ് അഡൂര്‍ക്കടവ് ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.

ശ്രീകണ്ഠാപുരം  വിദ്യാര്‍ഥി  മൃതദേഹം  അഡൂര്‍ക്കടവ്  പരിപ്പായി  Missing student's  Sreekandapuram  river
ശ്രീകണ്ഠാപുരം പുഴയില്‍ ഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

By

Published : Feb 26, 2020, 2:15 PM IST

കണ്ണൂർ:കൂട്ടുകാര്‍ക്കും സഹോദരനുമൊപ്പം ശ്രീകണ്ഠാപുരം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി സന്ദീപ് സേവ്യറിന്‍റെ (17) മൃതദേഹമാണ് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് വൈകിട്ടു വരെ തെരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും നടത്തിയ തെരച്ചിലിലാണ് അഡൂര്‍ക്കടവ് ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.

നീന്തുന്നതിനിടെ അഡൂര്‍ക്കടവ് ഭാഗത്ത് സന്ദീപ് മുങ്ങിത്താഴുകയായിരുന്നു. ഉടനെ സുഹൃത്തുക്കള്‍ നിലവിളിച്ച് നാട്ടുകാരെ അറിയിച്ചു. നാട്ടുകാരും കണ്ണൂരില്‍ നിന്നും തളിപ്പറമ്പില്‍ നിന്നും എത്തിയ അഗ്നിരക്ഷാ സേനയുമാണ് തിരച്ചില്‍ നടത്തിത്. ശ്രീകണ്ഠാപുരം സി.ഐ ജോഷി ജോസിന്‍റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി. പരിപ്പായിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സന്തോഷ്-കവിത ദമ്പതിമാരുടെ മകനാണ് സന്ദീപ്

ABOUT THE AUTHOR

...view details