കണ്ണൂര്‍:തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്‌തു. കൊയ്യം പെരുന്തിലേരി സ്വദേശി എ.വി.വാഹിദിനെയാണ് (22) തളിപ്പറമ്പ് സി.ഐ എന്‍.കെ.സത്യനാഥന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ 20നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍ - minor girl raped
ഷെയര്‍ചാറ്റ് വഴി പത്ത് ദിവസം മുമ്പ് പരിചയപ്പെട്ട വിദ്യാര്‍ഥിനിയെയാണ് ബസ് കാത്തുനില്‍ക്കവെ സ്‌കൂളില്‍ ഇറക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.
ഒമ്പതാം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയെ കൊളത്തൂരിലെ വിജനമായ റബ്ബര്‍തോട്ടത്തിലെത്തിച്ച് വാഹിദ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഷെയര്‍ചാറ്റ് വഴി പത്ത് ദിവസം മുമ്പാണ് പെൺകുട്ടിയുമായി ഇയാൾ പരിചയപ്പെടുന്നത്. പെൺകുട്ടി ബസ് കാത്തുനില്‍ക്കവെ സ്‌കൂളില്‍ ഇറക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഹുസൈന്‍ കരിമ്പം എന്ന പേരിലാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. സൈബര്‍സെല്‍ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതി വാഹിദാണെന്ന് തിരിച്ചറിഞ്ഞത്. തളിപ്പറമ്പ് എസ്.ഐ കെ.പി.ഷൈന്‍, എ.എസ്.ഐ എ.ജി അബ്ദുല്‍ റൗഫ്, സീനിയര്‍ സി.പി.ഒമാരായ സ്‌നേഹേഷ്, ഗിരീഷ്, സി.പി.ഒമായ ദിനേഷ്, വിപിന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.