കണ്ണൂർ: കോടിയേരി ബാലകൃഷ്‌ണന്‍റെ വിയോഗം നാടിനാകെ നഷ്‌ടമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഏതൊരു രാഷ്‌ട്രീയ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും മാതൃകയാക്കാവുന്ന ഒട്ടേറെ ഘടകങ്ങൾ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിലുണ്ടായിരുന്നു. മികച്ച ഭരണാധികാരിയും സംഘാടകനും വാഗ്മിയുമായിരുന്നു അദ്ദേഹമെന്നും മുഹമ്മദ് റിയാസ് അനുസ്‌മരിച്ചു.
'കോടിയേരി മികച്ച ഭരണാധികാരിയും സംഘാടകനും'; വിയോഗം നാടിനാകെ നഷ്‌ടമെന്ന് മുഹമ്മദ് റിയാസ് - കോടിയേരി ബാലകൃഷ്‌ണൻ
ഏതൊരു രാഷ്‌ട്രീയ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും മാതൃകയാക്കാവുന്ന ഒട്ടേറെ ഘടകങ്ങൾ സഖാവ് കോടിയേരി ബാലകൃഷ്‌ണന്‍റെ വ്യക്തിത്വത്തിലുണ്ടായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് അനുസ്‌മരിച്ചു.

'കോടിയേരി മികച്ച ഭരണാധികാരിയും സംഘാടകനും'; വിയോഗം നാടിനാകെ നഷ്‌ടമെന്ന് മുഹമ്മദ് റിയാസ്
മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട്
2006ലെ ഇടതുമുന്നണി സർക്കാരിൽ രണ്ട് വകുപ്പുകളെ എങ്ങനെ ജനകീയമായി മുന്നോട്ടു കൊണ്ടുപോകാമെന്ന് അദ്ദേഹം തെളിയിച്ചു. ടൂറിസം വകുപ്പ് മന്ത്രിയെന്ന നിലയിൽ 2006ലെ അദ്ദേഹം നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസം ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹവുമായി നിരന്തരം ചർച്ച നടത്താറുണ്ടായിരുന്നു. കേരളത്തിലാകെയുള്ള കേഡർമാരെ വളരെ കൃത്യമായി മനസിലാക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും മന്ത്രി മുഹമ്മദ് റിയാസ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.